Print this page

നേരിനായി നേരോടെ ഒരമ്മ; 'ഭാഗ്യലക്ഷ്മി' ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി 8 മണിക്ക്

Straight to the point; 'Bhagyalakshmi' every day from June 27 at 8 pm Straight to the point; 'Bhagyalakshmi' every day from June 27 at 8 pm
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം മറ്റൊരു പുതു പുത്തൻ പരമ്പരയുമായി പ്രേക്ഷകരുടെ മുന്നിലേക്ക്. പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ശക്തയായ ഒരു സ്ത്രീയുടെ കഥയുമായി എത്തുന്ന ഭാഗ്യലക്ഷ്മി ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യും.
സ്നേഹനിധിയായ അമ്മയായും സത്യസന്ധയായ വില്ലേജ് ഓഫീസറായും ടൈറ്റിൽ റോളിലെത്തുന്നത് പ്രശസ്ത സിനിമ-സീരിയൽ താരം സോണിയയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ മനോജ് അഡ്വ. വിജയകുമാർ എന്ന കഥാപാത്രമായി എത്തുമ്പോൾ ഇവരുടെ മക്കളായി വേഷം ഇടുന്നത് യുവതാരങ്ങളായ ശ്രീനിധിയും ഐശ്വര്യയും ആണ്. തന്റെ കുടുംബത്തിൽ നിന്നും ജോലി സ്ഥലത്തു നിന്നും ഭാഗ്യലക്ഷ്മിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും സ്വന്തം നിശ്ചയദാർഢ്യത്തിലൂടെ അവർ അവയെല്ലാം മാറികടക്കുന്നതുമാണ് പരമ്പരയുടെ കഥാതന്തു.
സീ കേരളത്തിലെ തന്നെ അല്ലിയാമ്പൽ എന്ന സീരിയലിലൂടെ പ്രേക്ഷർക്ക് പ്രിയങ്കരനായ ജയ് ധനുഷ് തിരിച്ചെത്തുന്നു എന്നൊരു പ്രത്യേകതയും ഈ സീരിയലിനു ഉണ്ട്. ബുള്ളറ്റ് ജഗൻ എന്ന ജയ് ധനുഷിന്റെ കഥാപാത്രം ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമായിട്ടുണ്ട്.
Rate this item
(0 votes)
Last modified on Tuesday, 21 June 2022 12:19
Pothujanam

Pothujanam lead author

Latest from Pothujanam