Print this page

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃക: മന്ത്രി വി.ശിവൻകുട്ടി

By January 11, 2023 181 0
നിരന്തര പഠനങ്ങൾക്കും ചർച്ചകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസമെന്നും സാങ്കേതിക വിദ്യാഭ്യാസ രം?ഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അവതാരിക എഴുതി, ഡോ.രതീഷ് കാളിയാടൻ രചിച്ച 'പഠനത്തിന്റെ ചരങ്ങൾ' എന്ന ലേഖനങ്ങളുടെ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും താഴെത്തട്ടിലുള്ള കാര്യങ്ങൾ പോലും മനസ്സിലാക്കി, വിശദീകരിക്കുന്ന പുസ്തകം വിദ്യാഭ്യാസമേഖലയ്ക്ക് തന്നെ മുതൽക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.


കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ പുസ്തകം ഏറ്റുവാങ്ങി. കോവിഡ് കാലത്തെ കേരളത്തിലെ വിദ്യാഭ്യാസമേഖലയെക്കുറിച്ചും സാങ്കേതിക വിദ്യാഭ്യാസത്തെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുവെന്ന് പ്രഭാവർമ്മ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ പരിസരത്തിന് ലഭിക്കുന്ന അറിവിന്റെ ദീപശിഖയാണ് പഠനത്തിന്റെ ചരണങ്ങൾ എന്ന പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.


അഷ്‌റഫ് താമരശ്ശേരിയുടെ 'ഒടുവിലത്തെ കൂട്ട്' എന്ന ആത്മകഥയും പുസ്തകത്തിന്റെ ഇം??ഗ്ലീഷ് പരിഭാഷ 'ദി ലാസ്റ്റ് ഫ്രണ്ട്' എന്ന പുസ്തകവും മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു, പുസ്തകത്തിന്റെ മലയാളം പരിഭാഷ നജീബ് കാന്തപുരം എംഎൽഎയും ഇം?ഗ്ലീഷ് പരിഭാഷ രതീഷ് കാളിയാടനും ഏറ്റുവാങ്ങി.
Rate this item
(0 votes)
Last modified on Wednesday, 11 January 2023 09:18
Author

Latest from Author