Print this page

കേരള സർവകലാശാലയിൽ പ്രൊജെക്ടുകൾക്ക് അപ്രഖ്യാപിത വിലക്ക്

By September 20, 2022 470 0
പ്രൊജക്റ്റ് ചെയ്‌ത മുഴുവൻ അധ്യാപകരെയും ദ്രോഹിക്കുന്ന രീതിയിൽ ആണ് സർവ്വകലാശാലയുടെ ഇടപെടലുകൾ.

റിട്ടയർ ചെയ്‌തവർക്കും മരണപ്പെട്ടവർക്കും വരെ പ്രൊജക്റ്റ് ചെയ്‌തതിന്റെ ഡീറ്റെയിൽസ് അയച്ചുകൊടുക്കാൻ വേണ്ടി യൂണിവേഴ്സിറ്റി കത്തയച്ചു.

യു.ജി.സി. യിൽ നിന്ന് ഒരു കത്ത് വന്നാൽ ആ ഫയൽ പഠിക്കാതെ അതെടുത്ത് മുഴുവൻ അധ്യാപകർക്കും അയക്കുന്ന പ്രവണത കൂടി വരുന്നു.

റിസർച്ച് പഠന വകുപ്പുകൾ ആയിട്ടും ഗവേഷണത്തിനും പ്രോജെക്റ്റുകൾക്കും പ്രോത്സാഹനം നൽകുന്നതിന് പകരം റിസർച്ച് ഫെല്ലോകളെ ശല്യം ചെയ്യുന്നത് പതിവായിരിക്കുന്നു.

തിരുവനന്തപുരം: കേരള സർവകലാശാലയിൽ പ്രൊജെക്ടുകൾക്ക് അപ്രഖ്യാപിത വിലക്ക് നില നിൽക്കുന്നതായി പരാതി ഉയരുന്നു. കഴിഞ്ഞ കുറെ വർഷത്തിനുള്ളിൽ പ്രൊജക്റ്റ് ചെയ്‌ത മുഴുവൻ അധ്യാപകർക്കും റിട്ടയർ ചെയ്‌തവരും മരണപ്പെട്ടവരും ഉൾപ്പെടെ അവരുടെ പ്രോജക്ടുകളുടെ മുഴുവൻ കണക്കും ഹാജരാക്കണമെന്ന് കാണിച്ചു യൂണിവേഴ്‌സിറ്റി കത്തയക്കുന്നു. പ്രൊജെക്ടുകളും പ്രൊജെക്ടുകളുടെ കണക്കും മുഴുവൻ സമർപ്പിച്ചവർക്കാണ് ഇത്തരം കത്ത് ലഭിച്ചിരിക്കുന്നത്. യു.ജി.സി. യിൽ നിന്ന് വന്ന ഒരു കത്താണ് റഫറൻസ് ആയി നൽകിയിരിക്കുന്നത്. എന്നാൽ യു.ജി.സി. യിൽ നിന്ന് വരുന്ന കത്തുകൾ അത് പഠിക്കാതെ ഇത്തരം പ്രൊജക്റ്റ് വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത്.
Rate this item
(0 votes)
Author

Latest from Author