Print this page

ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്‌സ് ക്ലാസ്സ്‌റൂം കോഴിക്കോട്

കോഴിക്കോട്: നൂതന വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്ലാസ്സുകള്‍ നടത്താനാകുന്ന ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്‌സ് ക്ലാസ്സ് റൂം കേരള പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസും എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രനും പ്രത്യേകം സജ്ജമാക്കിയ ഹെഡ്‌സെറ്റുകള്‍ ധരിച്ചു പരസ്പരം ഹസ്തദാനം നല്‍കിയത് കാണികളില്‍ കൗതുകം നിറച്ചു.

തുടക്കത്തില്‍ 20 പേര്‍ക്കൊരുമിച്ചിരിക്കാനുള്ള സൗകര്യമാണ് ക്ലാസ്സിലുണ്ടാവുക. ലോകത്തിന്റെ എവിടെനിന്നും അധ്യാപര്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസെടുക്കാനും വിദ്യാര്‍ത്ഥികളുമായി തല്‍സമയം സംവദിക്കുവാനും സഹായകരമായിരിക്കും ഇലൂസിയ ലബ് ഒരുക്കുന്ന മെറ്റാവേഴ്‌സ് ക്ലാസ് റൂം.

രണ്ടാം ഭാഗമായി സഊദി മെറ്റാവേഴ്‌സ് എന്ന സ്ഥാപനവുമായി ചേര്‍ന്നു ദുബായ്, സഊദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും ഇലൂസിയ ലാബ് ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മെറ്റാവേഴ്‌സ് ക്ലാസ്‌റൂമുകള്‍ സ്ഥാപിക്കും.
ഇലൂസിയ ലാബ് ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ പി. നൗഫല്‍, സി.ഒ.ഒ വിഷ്ണു, ക്രിയേറ്റീവ് ഡയറക്ടര്‍ മുനീര്‍ ബാബു, മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അഡ്വക്കേറ്റ് സി.എം ജംഷീര്‍, ഹെഡ് മാസ്റ്റര്‍ ഡോ. എന്‍. പ്രമോദ്, കോഴിക്കോട് കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുമാരി രേഖ, വാര്‍ഡ് കൗണ്‍സിലര്‍ കെ. മോഹനന്‍ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author