Print this page

എല്ലാ കുട്ടികളുടേയും *ഡിജിറ്റല്‍ സ്റ്റുഡന്റ്*പ്രൊഫൈല്‍ തയ്യാറാക്കും

* Digital Student * Profile of all children will be prepared * Digital Student * Profile of all children will be prepared
നിരന്തരം നവീകരിക്കുന്നവിധത്തില്‍ ഓരോ കുട്ടിയുടേയും വ്യക്തി വിവര രേഖ 'ഡിജിറ്റല്‍ സ്റ്റുഡന്റ് പ്രൊഫൈല്‍' രൂപത്തില്‍ രേഖപ്പെടുത്താനും അവ വിശകലനം ചെയ്ത് മെച്ചപ്പെടുത്താനും 'സഹിതം' പദ്ധതിയില്‍ അവസരമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രസ്താവിച്ചു. "കുട്ടിയെ അറിയുക, കുട്ടിയെ വളര്‍ത്തുക" എന്ന ലക്ഷ്യത്തോടെ അധ്യാപകര്‍ കുട്ടികളുടെ മെന്റര്‍മാരാവുന്ന 'സഹിതം' പദ്ധതിയുടെ പോര്‍ട്ടലായ www.sahitham.kite.kerala.gov.in-ന്റെ പ്രകാശനം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയില്‍ വെച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മെന്ററിംഗിന്റെ ഭാഗമായി ഓരോ വിദ്യാര്‍ഥിയുടെയും അനുഗുണമായ സാമൂഹിക ശേഷികള്‍, ഭാഷാ ശേഷി, ഗണിത ശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങിയവ നിരന്തരം നിരീക്ഷിച്ച് 'സഹിതം' പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ അധ്യാപകര്‍ക്ക് കഴിയും. 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ ലഭ്യമായ അടിസ്ഥാന വിവരങ്ങള്‍ക്ക് പുറമേ കുട്ടിയുടെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം, കുടുംബാന്തരീക്ഷം, സവിശേഷ സഹായം ആവശ്യമുള്ള മേഖലകള്‍ തുടങ്ങിയവയെല്ലാം സ്റ്റുഡന്റ് പ്രൊഫൈലിന്റെ ഭാഗമായി മാറും. അധ്യാപകരുടെ ഗൃഹസന്ദര്‍ശനം കുട്ടിയ്ക്ക് വൈകാരികമായ അനുഭവം കൂടി സമ്മാനിക്കുമെന്ന് മന്ത്രി പറഞ്ഞു. സഹിതം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ അധ്യാപകർക്കും പരിശീലനം നല്‍കും.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ. ഐ.എ.എസ്., കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ., യുണിസെഫ് സോഷ്യല്‍ പോളിസി സ്പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam