Print this page

പി. എസ്. കെ എഡ്യുവെഞ്ച്വേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു

P. The. K Adventures hosted the Champions League Grand Finale P. The. K Adventures hosted the Champions League Grand Finale
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിലൂടെ ജോലി സാധ്യത ഉറപ്പ് വരുത്തുന്നതിനായി പി. എസ്. കെ. എഡ്യുവെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു.
ഡ്രീം ദം പ്രോജക്ടിന്റെ ഭാഗമായി ചാമ്പ്യന്‍സ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു. മത്സരപരീക്ഷകളില്‍ല്‍ മികച്ചവിജയം നേടിയ വിദ്യാത്ഥികളെ ചടങ്ങില്‍ അവാര്‍ഡ് നല്‍കി അനുമോദിച്ചു. ഡ്രീം ദം പ്രോജക്ടിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എറണാകുളം ടൗണ്‍ ഹാളിലാണ് ഡ്രീം ദം ചാമ്പ്യന്‍സ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ സീസണ്‍ വണ്‍ സംഘടിപ്പിച്ചത്.
ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ ഡ്രീം ദം ചാമ്പ്യന്‍സ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ സീസണ്‍ വണ്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഡ്രീം ദം പദ്ധതിയുടെ ഒന്നാം വാര്‍ഷിക ആഘോഷങ്ങള്‍ ഐ. ജി. പി. വിജയന്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചിന്‍ കോര്‍പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. മികച്ച വിജയം കരസ്ഥമാക്കിയ ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിലെ രാജശ്രീ വിജയന്‍, പൊന്നാനി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിലെ ശ്യാംജിത്ത് പി., തൃശൂര്‍ കൈലാസനാഥ വിദ്യാനികേതന്‍ സ്‌കൂളിലെ ആല്‍വിറ്റസ് വി., തൃപ്രയാര്‍ ലെ മെര്‍ പബ്ലിക് സ്‌കൂളിലെ ഫൈഹാ വി. വൈ, ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ ഇ എം എച്ച് എസ് എസിലെ ശ്രീ പ്രിയ ശ്രീകുമാര്‍ എന്നിവരാണ് പുരസ്‌ക്കാരങ്ങള്‍ നേടിയത്.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ഐ. ശ്രീജിത്ത്, പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ മധു ഭാസ്‌കര്‍, മുന്‍ ജില്ല ജഡ്ജിയും ആലൂവ ഗീതാ ഭവന്‍ ട്രസ്റ്റ് ചെയര്‍മാനുമായ സുന്ദരം ഗോവിന്ദ്, ക്യൂ കളക്റ്റീവ് നോളഡ്ജ് സൊലൂഷന്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. നിതീഷ് ടി. ജേക്കബ്, ബാലതാരം വസിഷ്ട് ഉമേഷ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഡ്രീം ദം സ്ഥാപകനും പി. എസ്. കെ എഡ്യുവെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി. സുരേഷ് കുമാര്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. ജോണ്‍ ജെ. ലാല്‍, പ്രോജക്ട കണ്‍സള്‍ട്ടന്റ് യാഹിയ പി. അമയം എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിലൂടെ ജോലി സാധ്യത ഉറപ്പു വരുത്തുന്നതിനു വേണ്ടി പി. എസ്. കെ എഡ്യുവെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന അതിനൂതന വിദ്യാഭ്യാസ സംരംഭമാണ് ഡ്രീം ദം പദ്ധതിയെന്ന് പി. എസ്. കെ എഡ്യുവെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി. സുരേഷ് കുമാര്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam