Print this page

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞ

Language Pledge in all schools on February 21, World Mother Language Day Language Pledge in all schools on February 21, World Mother Language Day
ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞയെടുക്കും. രാവിലെ 11 മണിക്കാണ് സ്കൂളുകളിൽ ഭാഷാപ്രതിജ്ഞയെടുക്കുക .
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസടിസ്ഥാനത്തിലാണ് ഭാഷാപ്രതിജ്ഞയെടുക്കുന്നത്. മലയാളം ഭാഷാപണ്ഡിതർ,എഴുത്തുകാർ,സാംസ്കാരിക നായകർ തുടങ്ങിയവർ വിവിധ സ്കൂളുകളിലെ ചടങ്ങുകളിൽ പങ്കെടുക്കും. ജനപ്രതിനിധികളും സ്കൂൾ തല ചടങ്ങുകളിൽ ഉണ്ടാകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം പട്ടം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ ചടങ്ങിൽ പങ്കെടുക്കും.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്ന കാര്യം കരിക്കുലം കമ്മിറ്റി പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മാതൃഭാഷ എന്ന നിലയിൽ മലയാളത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച് വിവിധ പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam