Print this page

നന്ദാവനം പോലീസ് ക്യാംപില്‍ കാര്‍ഡിയോളജി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ച് കിംസ്‌ഹെല്‍ത്ത്

By September 26, 2022 854 0
ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് തലസ്ഥാനത്തെ പൊലീസുകാർക്കായി കേരള പൊലീസ് അസോസിയോഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് കിംസ്ഹെൽത്ത് സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് എ.ഡി.ജി.പി കെ പദ്മകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. വേദിയിൽ ജില്ലാ പൊലീസ് മേധാവി ജി സ്പർജൻകുമാർ ഐപിഎസ്, കിംസ്ഹെൽത്ത് വൈസ് ചെയർമാൻ പദ്മശ്രീ ഡോ. ജി വിജയരാഘവൻ എന്നിവരും. ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് തലസ്ഥാനത്തെ പൊലീസുകാർക്കായി കേരള പൊലീസ് അസോസിയോഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് കിംസ്ഹെൽത്ത് സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് എ.ഡി.ജി.പി കെ പദ്മകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. വേദിയിൽ ജില്ലാ പൊലീസ് മേധാവി ജി സ്പർജൻകുമാർ ഐപിഎസ്, കിംസ്ഹെൽത്ത് വൈസ് ചെയർമാൻ പദ്മശ്രീ ഡോ. ജി വിജയരാഘവൻ എന്നിവരും.
സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആരോഗ്യ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: കെ. പദ്മകുമാര്‍ ഐ.പി.എസ്

തിരുവനന്തപുരം: സെപ്റ്റംബര്‍ 26, 2022: ലോക ഹൃദയദിനവുമായി അനുബന്ധിച്ച് തലസ്ഥാനത്തെ പോലീസുകാര്‍ക്കായി കാര്‍ഡിയോളജി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ച് കിംസ്‌ഹെല്‍ത്ത്. കേരളാ പോലീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് കിംസ്‌ഹെല്‍ത്ത് നന്ദാവനം ഡിസ്ട്രിക്റ്റ് ഹെഡ്ക്വാട്ടേഴ്‌സില്‍ നടത്തിയ മെഡിക്കല്‍ ക്യാംപ് എ.ഡി.ജി.പി കെ. പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ജി. സ്പര്‍ജന്‍കുമാര്‍ ഐ.പി.എസ്, ഡോ. ദിനേശ് ഡേവിഡ് (കാർഡിയോളജിസ്റ്റ്, കിംസ്ഹെൽത്ത്) എന്നിവര്‍ മുഖ്യാതിഥികളായി.

നിരന്തരമായ ഡ്യൂട്ടി തിരക്കുകള്‍ കാരണം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യഥാസമയങ്ങളില്‍ ശാരീരിക പരിശോധന നടത്താന്‍ കഴിയാറില്ല. അതുമൂലം പ്രമേഹം, രക്തസമ്മര്‍ദ്ദം, തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ പിടിപെടുകയും കിഡ്‌നി, ഹൃദയം തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരം എന്ന നിലയിലാണ് ഇ.സി.ജി, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പരിശോധനയ്ക്ക് കിംസ്‌ഹെല്‍ത്ത് മുന്നോട്ട് വന്നത്. മെഡിക്കല്‍ ക്യാംപിന് ശേഷം തുടര്‍ ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് ഇളവോടുകൂടി കിംസ്‌ഹെല്‍ത്തില്‍ ചികിത്സ നല്‍കുകയും ചെയ്യും
Rate this item
(0 votes)
Last modified on Wednesday, 28 September 2022 09:59
Author

Latest from Author