Print this page

പുതിയ പ്രസിഡന്‍റായി അധികാരമേറ്റ റെനില്‍ വിക്രമസിംഗയും രാജി വയ്ക്കണമെന്ന് ശ്രീലങ്കന്‍ പ്രക്ഷോഭകര്‍

Sri Lankan protesters want Renil Wickremesinghe to resign as the new president Sri Lankan protesters want Renil Wickremesinghe to resign as the new president
മൂന്ന് മാസം മുമ്പ് ആരംഭിച്ച പ്രക്ഷോഭം അവസാനിപ്പിക്കണമെങ്കില്‍ രാജ്യത്തെ പുതിയ പ്രസിഡന്‍റായി അധികാരമേറ്റ റെനില്‍ വിക്രമസിംഗയും രാജി വയ്ക്കണമെന്ന് ശ്രീലങ്കന്‍ പ്രക്ഷോഭകര്‍. റെനില്‍ രാജിവയ്ക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ തീരുമാനവും. പരീക്ഷ നടത്താനുള്ള കടലാസ് പോലും രാജ്യത്ത് ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നില്ല. ഇതോടെ രാജ്യത്തെ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും പ്രതിഷേധ തെരുവിലാണ്.
ഇതോടെ ജനം പ്രധാനമന്ത്രിയുടെ വസതിയിലേക്കും പ്രസിഡന്‍റിന്‍റെ ഔദ്ധ്യോഗിക വസതിയിലേക്കും മാര്‍ച്ച് ചെയ്തു. പ്രധാനമന്ത്രി റെനില്‍ വിക്രമസംഗയുടെ സ്വകാര്യ വസതി പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. പ്രക്ഷോഭകര്‍ എത്തുന്നതിന് തൊട്ട് മുമ്പാണ് അദ്ദേഹം സൈനിക സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
തൊട്ട് പിന്നാലെ രാഷ്ട്രപതി ഭവനം കൈയേറിയ പ്രക്ഷോഭകര്‍ ഇന്നും അവിടെ നിന്നും ഇറങ്ങിയിട്ടില്ല. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന് സമീപത്ത് താത്കാലിക ടെന്‍റുകളുയര്‍ത്തി പ്രക്ഷോഭകര്‍ സമരം തുടരുകയാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam