Print this page

നോക്കിയ ജി 11 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

By October 12, 2022 428 0
കൊച്ചി: മൂന്നു ദിവസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററി അടക്കം നിരവധി സവിശേഷതകളുമായി നോക്കിയ ജി പരമ്പരയിലെ ഏറ്റവും
പുതിയ ഫോണ്‍ നോക്കിയ ജി 11 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്നു വര്‍ഷത്തേക്കുള്ള പ്രതിമാസ സെക്യൂരിറ്റി അപ്ഡേറ്റുകള്‍,
ആന്‍ഡ്രോയ്ഡിന്‍റെ രണ്ടു പതിപ്പുകള്‍ തുടങ്ങിയവ ഇതിന്‍റെ സവിശേതകളാണ്.


ഏറ്റവും ആവശ്യമുള്ളപ്പോൾ സൂപ്പർ ബാറ്ററി സേവർ വഴി അധിക മണിക്കൂറുകൾ കൂടെ ലഭ്യമാക്കുവാൻ പോളികാർബണേറ്റ് ബോഡിയാണ് ഫോണിൽ
ഉപയോഗിച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ പിന്തുണയോട് കൂടിയ 50എംപി ക്യാമറ, 6.5” എച്ച്ഡി + ഡിസ്‌പ്ലേ സ്വീറ്റ് സ്‌പോട്ട് എന്നിവയും
മറ്റു പ്രത്യേകതകളിലുൾപ്പെടുന്നു.
കൂടുതല്‍ സുരക്ഷാ അപ്ഡേറ്റുകള്‍ വഴി നോക്കിയ ജി 11 പ്ലസ് നിങ്ങളുടെ വിവരങ്ങളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും
കൂടുതല്‍ സുരക്ഷിതമായിരിക്കാന്‍ സഹായിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ എംഇഎന്‍എ വൈസ് പ്രസിഡന്‍റ്
സാന്മീത് സിങ് കൊച്ചാര്‍ പറഞ്ഞു.


ലേക്ക് ബ്ലൂ, ചാര്‍കോള്‍ ഗ്രേ നിറങ്ങളിലെത്തുന്ന നോക്കിയ ജി 11 പ്ലസിന്റെ പ്രാരംഭ വില 12,499 രൂപയാണ്. റീട്ടെയില്‍ ഷോപ്പുകള്‍,
നോക്കിയ ഡോട്ട് കോം, മുൻനിര ഇ കോമേഴ്സ് സൈറ്റുകള്‍ തുടങ്ങിയവയില്‍ നിന്നും ഫോൺ വാങ്ങാം.
വർഷങ്ങളുടെ ഉപയോഗത്തിന് ശേഷം റീസൈക്ലിംഗ് സംരംഭം ഉപയോഗിച്ച് സുരക്ഷിതമായി നീക്കം ചെയ്യുവാനുള്ള സൗകര്യവും ഈ ഫോണിനുണ്ട്.
നോക്കിയ ടി10 3/32 ജിബി എല്‍ടിഇ 12,799 രൂപയ്ക്കും നോക്കിയ ടി10 4/64 എല്‍ടിഇ13,999 രൂപയ്ക്കും ഒക്ടോബര്‍ 15 മുതല്‍ ലഭ്യമാകും.
Rate this item
(0 votes)
Author

Latest from Author