Print this page

മലബാർ ഗോൾഡിന്റെ പുതിയഷോറൂം പൂനെയിൽ

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള വികസനപദ്ധതിയുടെ ഭാഗമായി പൂനെയിലെ സതാര റോഡിൽ പുതിയഷോറൂം തുറന്നു. ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് വിർച്വൽ പ്ളാറ്റ്‌ഫോമിൽ നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായ പൂനെ മേയർ മുരളീധർ മോഹൂ ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.

മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽസലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ.അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരായ സി.മായിൻകുട്ടി, കെ.പി.വീരാൻകുട്ടി, ബി2ബി ആൻഡ് മാനുഫാക്‌ചറിംഗ് (ഇന്ത്യ) ഡയറക്‌ടർ എ.കെ.നിഷാദ്, വെസ്‌റ്റ് ഇന്ത്യ റീജിയണൽ ഹെഡ് എൻ.ടി.ഫൻസീം അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. മലബാൾ ഗോഡിന്റെ മഹാരാഷ്‌ട്രയിലെ 15-ാമത്തെയും പൂനെയിലെ അഞ്ചാമത്തെയും ഷോറൂമാണിത്.
Rate this item
(0 votes)
Author

Latest from Author