Print this page

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഫിക്സഡ് മെച്യൂരിറ്റി പ്ലാന്‍ അവതരിപ്പിച്ചു

Aditya Birla Sun Life Insurance has introduced fixed maturity plan Aditya Birla Sun Life Insurance has introduced fixed maturity plan
കൊച്ചി: ആദിത്യ ബിര്‍ള കാപിറ്റല്‍ ലിമിറ്റഡിന്‍റെ ലൈഫ് ഇന്‍ഷൂറന്‍സ് വിഭാഗമായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് പുതു തലമുറാ സമ്പാദ്യ പദ്ധതിയായ എബിഎസ്എൽഐ ഫിക്സഡ് മെച്യൂരിറ്റി പ്ലാന്‍ അവതരിപ്പിച്ചു. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിങ് എന്‍ഡോവ്മെന്‍റ് വിഭാഗത്തില്‍ പെട്ട ഈ പദ്ധതി കാലാവധിക്കു ശേഷം മൊത്തത്തില്‍ ലഭിക്കുന്ന നേട്ടങ്ങള്‍ക്ക് പൂര്‍ണമായ ഗാരണ്ടി നല്‍കുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങളെ മറി കടക്കുന്ന നേട്ടങ്ങളും സംരക്ഷണവും സംയോജിപ്പിച്ചു കൊണ്ട് പോളിസി ഉടമകള്‍ക്ക് ഹ്രസ്വകാല-ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നതാണ് ഈ പദ്ധതി.
ജീവിത പരിരക്ഷയ്ക്കൊപ്പം 6.41 ശതമാനം വരെ റിട്ടേണാണ് എബിഎസ്എൽഐ ഫിക്സഡ് മെച്യൂരിറ്റി പദ്ധതി നല്‍കുന്നത്. രാജ്യത്തെ പ്രധാന ബാങ്കുകളില്‍ മിക്കവയും നല്‍കുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കുകളാണ് ഇത്. പോളിസി ഉടമകള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാവും വിധത്തില്‍ സാമ്പത്തിക ഗാരണ്ടിയാണ് ഈ പുതിയ സമ്പാദ്യ പദ്ധതിയിലൂടെ എബിഎസ്എൽഐ നല്‍കുന്നത്.
ഈ പദ്ധതിയില്‍ സ്ഥിര നിക്ഷേപങ്ങളുടെ രീതിയില്‍ ഒറ്റത്തവണ പണമടച്ച് (പ്രീമിയം അടവു കാലാവധി) പോളിസി കാലാവധി സംബന്ധിച്ച് (5 മുതല്‍ 10 വരെ വര്‍ഷം) തെരഞ്ഞെടുപ്പു നടത്താനാവും. ഇതിനു പുറമെ സറണ്ടര്‍ ആനുകൂല്യം നൂറു ശതമാനത്തില്‍ തുടങ്ങി ഓരോ വര്‍ഷവും ഓരോ ശതമാനം വര്‍ധിക്കുകയും ചെയ്യുന്നത് പോളിസി ഉടമകള്‍ക്ക് തങ്ങളുടെ പോളിസി സറണ്ടര്‍ ചെയ്യേണ്ടി വന്നാല്‍ തങ്ങളുടെ പണം നഷ്ടമാകുന്നില്ല എന്നും ഉറപ്പു വരുത്തുന്നു.
അനിശ്ചിതത്വങ്ങളുടേതായ ഇക്കാലത്ത് പോളിസി ഉടമകള്‍ക്ക് സഹായമെത്തിക്കാന്‍ തങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്നും ഇതിനായി അവര്‍ക്കാവശ്യമായ സാമ്പത്തിക ഉറപ്പും എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങളുണ്ടായാല്‍ അനുയോജ്യമായ പരിരക്ഷയും നല്‍കുകയാണെന്നും ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കമീഷ് റാവു പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam