Print this page

ഡിജിറ്റല്‍ ഗോള്‍ഡുമായി തനിഷ്ക്

tanishq gold tanishq gold live newage
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഡിജിറ്റല്‍ ഗോള്‍ഡ് പവേഡ് ബൈ സേഫ്ഗോള്‍ഡ് അവതരിപ്പിച്ചു. സേഫ്ഗോള്‍ഡുമായുള്ള സഹകരണത്തോടെ ഇന്ത്യയില്‍ ഇതാദ്യമായി സ്വര്‍ണം ഡിജിറ്റലായി വില്‍ക്കുന്ന ആഭരണ ബ്രാന്‍ഡാണ് തനിഷ്ക്.
സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് താത്പര്യമുള്ള ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയിലുള്ള സമ്പാദ്യമെന്ന നിലയില്‍ തനിഷ്കിന്‍റെ ഡിജിറ്റല്‍ ഗോള്‍ഡ് പവേഡ് ബൈ സേഫ്ഗോള്‍ഡ് 24 കാരറ്റ് ശുദ്ധമായ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള വിശ്വസനീയവും സുതാര്യവുമായ മാര്‍ഗമാണ്. അതിരുകളില്ലാത്ത ഉപയോക്തൃ അനുഭവം നല്കുന്നതിനാണ് തനിഷ്ക് ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്ഫോമായ സേഫ്ഗോള്‍ഡുമായി പങ്കാളികളാകുന്നത്. സംഘടിതവും സുതാര്യവും സെബിയുടെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതുമാണ് സേഫ്ഗോള്‍ഡ്.
ഉപയോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞത് 100 രൂപ മുതല്‍ നിക്ഷേപം നടത്താനാവും. തനിഷ്ക് ഡിജിറ്റല്‍ ഗോള്‍ഡ് പവേഡ് ബൈ സേഫ് ഗോള്‍ഡ് വിര്‍ച്വലായി വാങ്ങുന്നതിനും പിന്നീട് സ്വര്‍ണാഭരണമായി മാറ്റുന്നതിനും സാധിക്കും. രാജ്യമെങ്ങുമുള്ള 360 തനിഷ്ക് റീട്ടെയ്ല്‍ സ്റ്റോറുകളില്‍നിന്നും www.tanishq.co.in എന്ന തനിഷ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും സ്വര്‍ണാഭരണമാക്കി മാറ്റാം.
ഉപയോക്താക്കള്‍ തനിഷ്കിന്‍റെ ഡിജിറ്റല്‍ ഗോള്‍ഡ് പവേഡ് ബൈ സേഫ്ഗോള്‍ഡ് വാങ്ങുമ്പോള്‍ ഇതിനു തുല്യമായ ഭൗതിക സ്വര്‍ണം ഉപയോക്താവിന്‍റെ പേരില്‍ ലോക്ക് ഇന്‍ പീരിഡും വാങ്ങാവുന്ന തുകയ്ക്ക് പരിധിയുമില്ലാതെ, പത്ത് വര്‍ഷത്തേയ്ക്ക് സൂക്ഷിച്ചുവയ്ക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിന് അനുസരിച്ച് വീടുകളില്‍ ഇരുന്നുപോലും ഡിജിറ്റല്‍ സ്വര്‍ണം വിറ്റഴിക്കാന്‍ സാധിക്കും.
മൂന്ന് ഘട്ടങ്ങളായി തനിഷ്കിന്‍റെ ഡിജിറ്റല്‍ ഗോള്‍ഡ് പവേഡ് ബൈ സേഫ്ഗോള്‍ഡ് സ്വന്തമാക്കാം. ആദ്യം തനിഷ്കില്‍ രജിസ്റ്റര്‍/ലോഗിന്‍ ചെയ്ത് ഇ കെവൈസി പൂര്‍ത്തിയാക്കുക. രണ്ടാം ഘട്ടത്തില്‍ മുടക്കുന്ന തുക രൂപയില്‍ അല്ലെങ്കില്‍ വാങ്ങാനുദ്ദേശിക്കുന്ന സ്വര്‍ണം ഗ്രാമില്‍ രേഖപ്പെടുത്തുക. മൂന്നാമതായി പണം നല്കുക. അക്കൗണ്ട്, കാര്‍ഡ്, വാലറ്റ് എന്നിങ്ങനെ സൗകര്യപ്രദമായ ഏതു പേയ്മെന്‍റ് രീതിയും തെരഞ്ഞെടുക്കാം.
ഇരുപത്തിനാല് കാരറ്റ് ശുദ്ധമായ സ്വര്‍ണം വാങ്ങുന്നതിനും ടാറ്റയിലുള്ള വിശ്വാസത്തില്‍ അടിയുറച്ച് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിനുമുള്ള സുതാര്യമായ പ്ലാറ്റ്ഫോമാണ് തനിഷ്ക് ഡിജിറ്റല്‍ ഗോള്‍ഡ് പവേഡ് ബൈ സേഫ്ഗോള്‍ഡ് എന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ജൂവലറി ഡിവിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജോയ് ചാവ്ല പറഞ്ഞു. റീട്ടെയ്ല്‍ സ്റ്റോറുകളില്‍നിന്നും പരമ്പരാഗത രീതിയില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള ആവശ്യകത വര്‍ദ്ധിച്ചുവരുമ്പോള്‍ത്തന്നെ തനിഷ്ക് സേഫ്ഗോള്‍ഡുമായുള്ള പങ്കാളിത്തത്തിലൂടെ പുതിയ രീതികള്‍ക്ക് അനുസരിച്ച് ഡിജിറ്റല്‍ തത്പരരായ ഉപയോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങുന്നതിനുമുള്ള സൗകര്യമാണ് ഒരുക്കുന്നത്.
തനിഷ്കിന്‍റെ 360-ല്‍ അധികം വരുന്ന റീട്ടെയ്ല്‍ സ്റ്റോറുകളില്‍നിന്നും ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം ഭൗതിക സ്വര്‍ണാഭരണമാക്കി ഏതു സമയവും മാറ്റുന്നതിനും www.tanishq.co.in എന്ന വെബ്സൈറ്റില്‍നിന്നും ഓണ്‍ലൈനായി കൈമാറ്റം ചെയ്യുന്നതിനും സാധിക്കും.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:08
Pothujanam

Pothujanam lead author

Latest from Pothujanam