Print this page

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

Construction work should be completed on time: Minister Veena George Construction work should be completed on time: Minister Veena George
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ എസ്.പി.വി.കളായ വാപ്‌കോസ്, ഇന്‍കല്‍, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്., കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍., ഹൗസിംഗ് ബോര്‍ഡ്, കിറ്റ്‌കോ, ഹൈറ്റ്‌സ് എന്നിവയുമായാണ് മന്ത്രി വെവ്വേറെ ചര്‍ച്ച നടത്തിയത്. ആശുപത്രികളില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ആശുപത്രികളില്‍ 84 ഓളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം നിര്‍ബന്ധമായും ഒഴിവാക്കാന്‍ ഇടപെടണമെന്ന് എസ്.പി.വി.കള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായ വിഷയങ്ങള്‍ പരിഹരിക്കേണ്ടതാണ്. ഒരുതരത്തിലുള്ള കാലതാമസവും അംഗീകരിക്കാനാവില്ല. എസ്.പി.വി.കളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി വിലയിരുത്തിയാകും മുന്നോട്ട് പോകുകയെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam