January 25, 2026

Login to your account

Username *
Password *
Remember Me
ശബരിമല വിമാനത്താവള നിർമ്മാണത്തിന്റെ പ്രാഥമിക നടപടികൾ വീണ്ടും വൈകുന്നു. മണ്ണ് പരിശോധന നീളും. നിർദേശിച്ച സമയത്തിനുള്ളിൽ പരിശോധന പൂർത്തിയാവില്ല. യന്ത്ര സാമഗ്രികൾ കാര്യക്ഷമമല്ലാത്തതാണ് കാരണം. 21 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട പരിശോധനാ ജോലികൾ ഇതുവരെ എങ്ങുമെത്തിയില്ല.
പറമ്പിക്കുളത്തെ തകർന്ന ഡാമിൻ്റെ ഷട്ടർ നവീകരണം ഉടൻ. ഡാമിൻ്റെ ഷട്ടർ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി രണ്ട് ദിവസത്തിനകം ആരംഭിക്കും. ഒക്ടോബർ 22-നുള്ളിൽ ഷട്ടർ പുനസ്ഥാപിക്കും. ഡാമിലെ മറ്റ് രണ്ട് ഷട്ടറുകൾ അറ്റകുറ്റപണി നടത്തുകയും ചെയ്യും
ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്ര ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ കെ. വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി, ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.
വിദ്യാർഥികളെ തൊഴിൽ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘കണക്റ്റ് കരിയർ ടു കാമ്പസ്’ ക്യാമ്പയിൻ വഴി തൊഴിൽ നൈപുണ്യ കോഴ്സുകളിൽ പ്രവേശനം നേടിയത് 3,700 പേർ. അസാപ് കേരളയും കേരള നോളജ് ഇക്കോണമി മിഷനും ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
കേരള പൊലീസിന്റെ സൈബർഡോമിനു കീഴിൽ പ്രവർത്തിക്കുന്ന കേരള പോലീസ് സിസിഎസ്ഇ (കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ) ടീമിന്റെ ഓപ്പറേഷൻ പി ഹണ്ടിനു കീഴിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1363 കേസുകൾ. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയവ വഴി നടന്ന കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്ത കേസുകളിൽ അധികവും.
വിമാനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബിസിനസ് ജറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വിമാനത്താവള കമ്പനി ലിമിറ്റഡി(സിയാല്‍)ന്റെ 28-ാം വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിർഭയനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിൻ്റെ വാർഷിക ദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ പിടിമുറുക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ക്ക് വീണ്ടും കത്തുനല്‍കി.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പുളിക്കീഴ് എസ് ഐ സാജന്‍ പീറ്ററെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ പത്തനംതിട്ട എസ്പി തിരുവല്ല ഡിവൈഎസ്പിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറാനുള്ള സന്നദ്ധത അറിയിച്ച് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി താന്‍ തുടരുമെന്ന് ഗെഹ്‌ലോട്ട് നിലപാടറിയിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ് ഗെഹ്‌ലോട്ട് തന്റെ തീരുമാനം അറിയിച്ചത്.