January 25, 2026

Login to your account

Username *
Password *
Remember Me
കേരളത്തില്‍ ഇന്ന് (ഒക്ടോബര്‍ 15) മുതല്‍ ഒക്ടോബര്‍ 19 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കിടയിൽ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടികളുടെ സോഷ്യൽ മീഡിയ പ്രചാരണം തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ മികച്ച പ്രകടനം നടത്തിയ സര്‍ക്കാര്‍ ആശുപത്രികളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കൂടുതല്‍ രോഗികള്‍ക്ക് മെഡിസെപ്പിലൂടെ ചികിത്സ നല്‍കിയ സ്ഥാപനങ്ങളെ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അനുമോദന പത്രിക നല്‍കി ആദരിച്ചിരുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, കോട്ടയം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയാണ് സര്‍ക്കാര്‍ ആശുപത്രികളുടെ വിഭാഗത്തില്‍ ടോപ്പ് 5ല്‍ വന്നത്.
അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം അനുവദിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്ന അഭയകിരണം 2022-23 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
- പാദവാര്‍ഷിക അറ്റാദായം 704 കോടി രൂപ - 53 % വാര്‍ഷിക വര്‍ധന കൊച്ചി: 2022 സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 703.71 കോടി രൂപ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 460.26 കോടി രൂപയായിരുന്നു അറ്റാദായം. 52.89 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് .
സ്കൂൾ പരിസരത്ത് ഉണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ അധികൃതർ കർശന നടപടി കൈക്കൊള്ളണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വയിനം പക്ഷികളെയും വർണ്ണമത്സ്യ ങ്ങളെയും ഓമന മൃഗങ്ങളെയും അണിനിരത്തി ജീവലോകത്തിലെ അപൂർവക്കാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിലന്നാ നിരത്തി ഒരുക്കുന്ന പ്രദർശനോത്സവത്തിന് പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ നാളെ തുടക്കമാകും.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിത്ര 181 വനിതാ ഹെല്‍പ്പ് ലൈനില്‍ പ്രത്യേക ടെലി കൗണ്‍സിലിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തിൻറെ ഭാഗമായി പോലീസ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ശനിയാഴ്ച രാവിലെ നടക്കും.