June 10, 2026

Login to your account

Username *
Password *
Remember Me

തെരഞ്ഞെടുപ്പ് ഫലത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വീറ്റിലൂടെയാണ് ത്രിപുരയിലെയും മേഘാലയയിലെയും നാ​ഗാലാന്റിലെയും വോട്ടർമാർക്ക് നന്ദി അറിയിക്കുകയും ബിജെപി കൂടുതൽ ശക്തമായി ജനങ്ങൾക്ക് വേണ്ടി പ്രവ‍ർത്തിക്കുമെന്നും അ​ദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ വികസന നയത്തിനും പ്രതിച്ഛായക്കും കിട്ടിയ വിജയമെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു.


ഭാരത് ജോഡോ യാത്രയടക്കം നടത്തിയിട്ടും ജനവിധി മാറ്റിയെഴുതാന്‍ കോണ്‍ഗ്രസിനായില്ല. മൂന്ന് സംസ്ഥാനങ്ങളിലുമായി കിട്ടിയത് എട്ട് സീറ്റ്. ത്രിപുരയിലടക്കം രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്താത്തത് കോണ്‍ഗ്രസില്‍ വലിയ അതൃപ്തിക്കിടയാക്കിയിരുന്നു. ബംഗാളിന് പിന്നാലെ ത്രിപുരയിലും കോണ്‍ഗ്രസുമായുള്ള സഖ്യപാളിയതില്‍ സിപിഎം ക്യാമ്പ് വലിയ നിരാശയിലാണ്. എന്നാൽ ത്രിപുരയിലേതടക്കം തെരഞ്ഞെടുപ്പ് ഫലത്തെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ജനവിധിയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചു. വന്‍തോതില്‍ പണമൊഴുക്കിയിട്ടും ബിജെപിക്ക് കിട്ടിയത് നേരിയ വിജയം മാത്രമെന്ന് സിപിഎം ന്യായീകരിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 24 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...