January 13, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഓണം വാരാഘോഷത്തിന്റെ അഞ്ചാം ദിവസം കനകക്കുന്നിലെ ആരാധകരെ ആവേശത്തിലാക്കി ഗായകൻ മനോയും സംഘവും. പരിപാടി തുടങ്ങുന്നതിനു മണിക്കൂറുകൾക്ക് മുമ്പ്തന്നെ നിശാഗന്ധി നിറഞ്ഞുകവിഞ്ഞു.
കനകക്കുന്നിലെ ഓണം വൈബ് ആസ്വദിക്കാനും ദീപാലങ്കാരങ്ങൾ കാണാനും മുഖ്യമന്ത്രി പിണറായി വിജയൻ കനകക്കുന്നിലെത്തി.
മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന 'ദേശാഭിമാനി മെഗാ മ്യൂസിക് ഷോ'യിൽ പിന്നണി ഗായിക സിതാര കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള 'പ്രോജക്ട് മലബാറിക്കസ്' ബാൻഡിൻ്റെ കൺസേർട്ട് ശ്രോതാക്കളെ ആവേശത്തിലാറാടിച്ചു.
ജനത്തിരക്ക് നിയന്ത്രിച്ച് ഫ്ലോട്ടുകൾ എല്ലാവർക്കും അനുഭവവേദ്യമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
നിശാഗന്ധിയിലെ നിറസദസ്സിന് വിരുന്നായി 'ഒന്നിച്ചൊന്നായ് - ദി റിയൽ കേരളാ സ്റ്റോറി.' വിവേചനങ്ങളുടെയും അടിച്ചമർത്തലിൻ്റെയും നാടായിരുന്ന പഴയ കേരളത്തിൽ നിന്നും പുരോഗമന കേരളത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതായിരുന്നു ജി.എസ് പ്രദീപും പ്രമോദ് പയ്യന്നൂരും ചേർന്ന് അവതരിപ്പിച്ച ദൃശ്യാവിഷ്കാരം.
നിങ്ങൾ ഏതു പ്രായക്കാരുമാകട്ടെ, അമ്പെയ്ത്ത് പഠിക്കാൻ സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ഇത്തവണത്തെ ഓണം വരാഘോഷം. പരിശീലനം മാത്രമല്ല അമ്പെയ്ത്ത് മത്സരത്തിലും പങ്കെടുക്കാൻ അവസരമുണ്ട്.
പൊന്നോണം ആഘോഷിക്കാൻ തലസ്ഥാന നഗരിയിലെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയം വിതറുന്ന ഡ്രോൺ ഷോ.
പഴമയുടെ പ്രൗഢിയും കുളിർമയുമേകി കനകക്കുന്നിലെത്തുന്നവർക്ക് കാഴ്ചയുടെ വേറിട്ട അനുഭവം പകർന്നു നൽകുകയാണ്.നാലുകെട്ട് തറവാട്. ഓണം വാരാഘോഷത്തോടനുബന്ധിച്ച് കൊട്ടാരത്തിന് സമീപത്തെ മഞ്ചാടി മരചുവട്ടിലാണ് തലയെടുപ്പോടെ ഈ തറവാട് ഒരുക്കിയിരിക്കുന്നത്.
ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ വൈക്കോൽ മെയ്സ് ഗെയിം വൈറൽ ആകുന്നു. ബലമാസികകളിലെ വഴികണ്ടുപിടിക്കാൻ കളിയുടെ ഒരു നിർമിതി യാണ് വൈക്കോൽ മെയ്സ് ഗെയിം. ലക്ഷ്യസ്ഥാനത്തേക്ക് നടന്ന് എത്താൻ ശ്രമിക്കുന്നതിനിടയിൽ കുഴപ്പിക്കുന്ന ഒരുപാട് തെറ്റായ വഴികളും പ്രതിബന്ധങ്ങളും കൊണ്ട് ആശയക്കുഴപ്പം തീർക്കുന്ന പസിൽ കളിയാണ് മെയ്സ്.
Page 4 of 435