January 15, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: മസ്തിഷ്ക മരണാനന്തരം വഴി ലഭിക്കുന്ന അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും പരിപാലനം കാര്യക്ഷമമാക്കുവാനുമുള്ള നൂതന പെർഫ്യൂഷൻ മെഷീന്റെ പ്രവർത്തന രീതിയെക്കുറിച്ച് പരിശീലനം .സംഘടിപ്പിച്ചു.
വിവിധാവശ്യങ്ങളുന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളും വ്യാവസായിക യൂണിയനുകളും ആഹ്വാനം ചെയ്തിട്ടുള്ള മാർച്ച് 28, 29 പൊതുപണിമുടക്കിൽ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പങ്കെടുക്കും.
തൃശ്ശൂര്‍: ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷന്‍ സധൈര്യം 22 പരിപാടി സംഘടിപ്പിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, 30 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് പുതിയ നാഴികക്കല്ല് കുറിച്ചു. 2001ല്‍ ആദ്യ മോഡല്‍ ആക്ടീവയിലൂടെയാണ് ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ കയറ്റുമതി ആരംഭിച്ചത്.
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും തിരുവനന്തപുരം: ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 24 വ്യാഴാഴ്ച വൈകുന്നേരം 3.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ചെന്നൈ: റോയല്‍ എന്‍ഫീല്‍ഡ് 120-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിപണിയിലിറക്കിയ ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ വിതരണം ചെയ്തു തുടങ്ങി. വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനെന്റല്‍ ജിടി 650 എന്നിവയാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി കമ്പനി പ്രത്യേകം രൂപകല്‍പന ചെയ്തത്.
മലപ്പുറം, വയനാട് ജില്ലകള്‍ക്ക് ഗോള്‍ഡ് കാറ്റഗറിയില്‍ പുരസ്‌കാരം തിരുവനന്തപുരം: ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷന്റെ (Sub National certification of progress towards TB free status) ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ സില്‍വര്‍ കാറ്റഗറിയിലാണ് സംസ്ഥാനത്തിന് പുരസ്‌കാരം ലഭിച്ചത്.
മലപ്പുറം: കോവിഡാനന്തര പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ പതിവ് രീതിയില്‍ നിന്ന് മാറി നടക്കാനൊരുങ്ങി മലബാറിലെ റസ്ട്രന്റ് സംരംഭകര്‍. അറേബ്യന്‍ വിഭവങ്ങള്‍ അരങ്ങുവാഴുന്ന ഈ രംഗത്തിപ്പോള്‍ പുതിയ രുചി മാറ്റത്തിന്റെ പരീക്ഷണങ്ങളാണ് നടക്കുന്നത്.
മുപ്പതാം വര്‍ഷത്തില്‍ അഭിമാനമായി വിവിധ തുടര്‍പദ്ധതികള്‍ക്കും കിന്‍ഫ്രയുടേതായി പുരോഗമിക്കുന്നുണ്ട്. കൊച്ചി അമ്പലമുകളില്‍ 481 ഏക്കറില്‍ 1200 കോടി മുതല്‍ മുടക്കില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.