January 15, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ഫിലിം കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ പ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി.
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ തുറന്നടിച്ച് നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം. തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല.
മംഗ്ളൂരു : ധർമസ്ഥല കൂട്ടക്കുഴിമാട കേസിൽ പൊലീസിന്‍റെ ഗുരുതര വീഴ്ച. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു.
തിരുവനന്തപുരം: സർക്കാർ പാനൽ തള്ളി കെടിയു-ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആ‌ർലേക്കർക്കെതിരെ കടുത്ത നിലപാടിലേക്ക് സർക്കാർ. ഗവർണറുടെ സമമായ ചർച്ച ബഹിഷ്കരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങിന്റെ ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 7 മോഡലിന് ഉപഭോക്താക്കളില്‍ നിന്നും ഗംഭീര വരവേല്‍പ്പ്. രാജ്യത്തെ വിവിധ വിപണികളില്‍ ഈ മോഡല്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആണെന്ന് കമ്പനി അറിയിച്ചു.
തൃശൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ യൂറോളജി വിഭാഗത്തിലെ ഡോ ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡോ ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് (കെ എസ് സി എസ് ടി ഇ) അന്താരാഷ്ട്ര അംഗീകാരം. ലോകപ്രസിദ്ധ വിജ്ഞാന പ്രസിദ്ധീകരണമായ നേച്ചര്‍ പോര്‍ട്ട്‌ഫോളിയോ പുറത്തിറക്കിയ ഏറ്റവും പുതിയ നേച്ചര്‍ ഇന്‍ഡെക്‌സ് റാങ്കിംഗില്‍, കെ.എസ്.സി.എസ്.ടി.ഇ ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളില്‍ 27-ാം സ്ഥാനത്ത് ഇടം പിടിച്ചു.
കൊല്‍ക്കത്ത: ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. ഐ എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്.
ബജാജ് ഓട്ടോ 2025 ജൂലൈയിലെ വിൽപ്പന ഡാറ്റ പുറത്തുവിട്ടു. കഴിഞ്ഞ മാസം കമ്പനിയുടെ വാർഷിക വിൽപ്പന 3% വർദ്ധിച്ചു. ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ വിൽപ്പന കുറഞ്ഞു എന്നതാണ് പ്രത്യേകത. അതേസമയം, രാജ്യത്തിന് പുറത്ത് കമ്പനിയുടെ വിൽപ്പന വൻതോതിൽ വർദ്ധിച്ചു.
തിരുവനന്തപുരം: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് അടുത്ത ഫീച്ചർ അപ്‌ഡേറ്റിന് ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഫോട്ടോകൾ നേരിട്ട് വാട്‌സ്ആപ്പിലേക്ക് ഡിപിയായി ഇംപോർട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് അധികൃതര്‍.