January 15, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഫാന്‍റസി സ്പോര്‍ട്ട്സ് പേ ഔട്ടുകള്‍ നിയമ സാധുതയുള്ളതാണെന്നു പ്രഖ്യാപിച്ച ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി ഇതില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കുന്ന പ്രൈസുകള്‍ കഴിവിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഇതു ചൂതാട്ടത്തിന്‍റെ പരിധിയില്‍ വരില്ലെന്നും വിധിച്ചു
തിരുവനന്തപുരം: കൊവിഡ് മഹാമാരിക്ക് ശേഷം സജീവമാകുന്ന ടെക്‌നോപാര്‍ക്കില്‍ ബാക്ക് ടു ക്യാംപസ് ക്യാംപയിനിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് ലീഗ് 2022ന് തുടക്കമായി. പാര്‍ക്ക് സെന്റര്‍ സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ക്രിക്കറ്റ് മത്സരത്തോടെ ആരംഭിച്ചു.
. 15000 ചെറുകിട ഷോപ്പുകളില്‍ വില്‍പ്പന കൂടി . വികെസി പ്രൈഡ് 2022 സെലിബ്രേഷന്‍ വീക്ക്‌ലി സ്‌കീം ജൂണ്‍ 30 വരെ നീട്ടി കോഴിക്കോട്: പ്രാദേശിക വിപണികളെ ഉത്തേജിപ്പിച്ച് ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വികെസി പ്രൈഡ് അവതരിപ്പിച്ച 'ഷോപ്പ് ലോക്കല്‍' ക്യാമ്പയിന്‍ കേരളത്തില്‍ വിജയം കണ്ടതോടെ പദ്ധതി ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു.
കൊച്ചി: ഐടിസി സാവ്‌ലോണ്‍ പുതിയ സാവ്‌ലോണ്‍ പൗഡര്‍ ഹാന്‍ഡ്‌വാഷ് അവതരിപ്പിച്ചു. പത്ത് രൂപ വിലയുള്ള ഹാന്‍ഡ്‌വാഷ് സാഷെ ഉപയോഗിച്ച് 120ലധികം തവണ കൈകള്‍ കഴുകാന്‍ സാധിക്കും.
പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളും വ്യാവസായിക യൂണിയനുകളും ആരംഭിച്ച 48 - മണിക്കൂർ പൊതുപണിമുടക്കിൽ ബാങ്കിംഗ് മേഖല നിശ്ചലമായി.
തിരുവനന്തപുരം: ഹാപ്പി യു എസ് ടി വാരാഘോഷത്തോടനുബന്ധിച്ച് പാട്ടും നൃത്തവും ഇന്ദ്രജാലവും അവതരിപ്പിച്ച് യു എസ് ടി ജീവനക്കാർക്കു മുന്നിൽ കലാവിരുന്നൊരുക്കി കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിൽ നിന്നുള്ള കുട്ടികള്‍.
ചില ഡോക്ടര്‍മാര്‍ തുടരുന്ന രീതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പെട്രോളിന്റെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയർച്ചയാണ് പെട്രോളിന് ഉണ്ടായത്.
ദില്ലി: എറണാകുളം മുപ്പത്തടം സ്വദേശി നാരായണനെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേനല്‍കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിനായി മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ ഒരു ലക്ഷത്തോളം മണ്‍പാത്രങ്ങള്‍ വിതരണം ചെയ്ത നാരായണന്‍ രാജ്യത്തിനാകെ പ്രചോദനമാണെന്ന് മോദി പ്രശംസിച്ചു. ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി ഒന്‍പത് വര്‍ഷം മുമ്പാണ് നാരായണന്‍ ആരംഭിച്ചത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രിയമേറുകയാണെന്നും, നാനൂറ് ബില്യണ്‍ ഡോളര്‍ ചരക്ക് കയറ്റുമതിയെന്ന ചരിത്ര നേട്ടം രാജ്യം കൈവരിച്ചു കഴിഞ്ഞെന്നും മന്‍ കി ബാത്തിന്‍റെ എണ്‍പത്തിയേഴാം പതിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചി : എഫ്‌ഐഎം ഏഷ്യ റോഡ് റേസിങ് ചാംബ്യന്‍ഷിപ്പ് 2022 അവസാനിക്കുമ്പോള്‍ പുതിയ റക്കോര്‍ഡ് കൂടി സൃഷ്ടിക്കുകയാണ് ഹോണ്ട റേസിങ് ഇന്ത്യന്‍ ടീം. ഒറ്റ റൗണ്ടില്‍ തന്നെ 11 പോയിന്റുകള്‍ ഹോണ്ട സ്വന്തമാക്കി.ഇത് എപിഎഫ് ക്ലാസ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ്.