May 16, 2026

Login to your account

Username *
Password *
Remember Me

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

"Kathanar", this is Hollywood level, teaser trailer released"Kathanar", this is Hollywood level, teaser trailer released "Kathanar", this is Hollywood level, teaser trailer released"Kathanar", this is Hollywood level, teaser trailer released
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന "കത്തനാർ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് , റോജിൻ തോമസ് എന്നിവർ ചേർന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്‍ണമൂർത്തി. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ഒരു ലോകമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇന്ന് പുറത്തു വന്ന ടീസർ ട്രെയ്‌ലർ നൽകുന്നത്.
ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരത്തിനും, ഗംഭീരമായ വിഎഫ്എക്‌സിനുമൊപ്പം രാഹുൽ സുബ്രമണ്യൻ ഒരുക്കിയ പശ്‌ചാത്തല സംഗീതവും ഈ ടീസർ ട്രെയ്‌ലറിനെ അസാമാന്യമായ അനുഭവമാക്കി മാറ്റുന്നുണ്ട്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങൾ, മേക്കപ്പ്, കലാസംവിധാനം, ശബ്ദം എന്നിവയെല്ലാം നമ്മൾ ഇതുവരെ കണ്ടു ശീലിച്ച പീരീഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് വർഷത്തോളം പല വിഭാഗങ്ങളിലായി അഞ്ഞൂറോളം പേർ ദിനം പ്രതി അധ്വാനിച്ചതിന്റെ ഫലമായാണ് ഇപ്പോൾ ഈ നിലവാരത്തിൽ ചിത്രം റിലീസിന് ഒരുങ്ങുന്നത് എന്നും സംവിധായകൻ റോജിൻ തോമസ് പറയുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.