Print this page

നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു

Nokia C30 launched in India Nokia C30 launched in India
കൊച്ചി: നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ജിയോയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടെ നോക്കിയ ഫോണുകളുടെ കേന്ദ്രമായ എച്ച്എംഡി ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഏറെ പ്രചാരമുള്ള സി ശ്രേണി കൂടുതല്‍ ശക്തപ്പെടുത്തി. ഉല്‍സവ കാലത്തിനിടയ്ക്ക് അവതരിപ്പിക്കുന്ന ബജറ്റ് സൗഹാര്‍ദമായ നോക്കിയ സി30, സി പരമ്പരയിലെ ഏറ്റവും ശക്തമായ സ്മാര്‍ട്ട്ഫോണാണ്. നോക്കിയ ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയും സ്ക്രീനുമാണ് ഇവയുടെ പ്രത്യേകത. ജിയോ നേട്ടങ്ങളുമായി വരുന്ന നാലാമത്തെ നോക്കിയ സ്മാര്‍ട്ട്ഫോണാണിത്.
നോക്കിയ സി30ന് വലിയ 6.82" എച്ച്ഡി+ ഡിസ്പ്ലേയാണുള്ളത് ഇതുവഴി കൂടുതല്‍ കാണാം, പങ്കുവയ്ക്കാം, ആഘോഷിക്കാം. 6000 എംഎഎച്ച് ബാറ്ററി ഒറ്റ ചാര്‍ജില്‍ മൂന്ന് ദിവസത്തെ ആയുസ് ലഭിക്കും. ബാറ്ററി ലൈഫിനെക്കുറിച്ച് ആശങ്കയില്ലാതെ ഇഷ്ടപ്പെട്ട പരിപാടികള്‍ കാണാം, സംഗീതം ആസ്വദിക്കാം, കൂട്ടുകാരും വീട്ടുകാരുമായി ചാറ്റ് ചെയ്യാം. രണ്ടു വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍ നല്‍കുന്നു. നോക്കിയ സി30ക്ക് പോളികാര്‍ബണേറ്റ് കവറിങ്ങ് ഫോണിന് ഏറെ കാലത്തെ ഈട് നല്‍കുന്നു. 13എംപി കാമറ സി-സീരിസിലെ ഏറ്റവും ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ക്ക് നല്‍കുന്നു. സെന്‍സര്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ക്ക് ആവശ്യമായ മിഴിവേകുന്നു. ഫിംഗര്‍ പ്രിന്‍റ്, ഫേസ് അണ്‍ലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
നോക്കിയ സി30 പച്ചയും വെള്ളയും നിറത്തില്‍ ഇന്ത്യയില്‍ ലഭ്യമാണ്. 3/32ജിബി, 4/64 ജിബി എന്നിങ്ങനെ വകഭേദങ്ങളില്‍. വില യഥാക്രമം 10,999 രൂപ, 11,999 രൂപ എന്നിങ്ങനെയാണ്. പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും നോക്കിയ ഡോട്ട് കോമിലും ലഭിക്കും.
ജിയോ ഓഫര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 10 ശതമാനം അല്ലെങ്കില്‍ 1000രൂപവരെ ഇളവ് ലഭിക്കും. 9999 രൂപ, 10999 രൂപ എന്നിങ്ങനെ 3ജിബി, 4ജിബി വേരിയന്‍റുകള്‍ക്ക് നല്‍കിയാല്‍ മതി. റീട്ടെയില്‍ സ്റ്റോറുകളിലും മൈജിയോ ആപ്പിലും ഓഫര്‍ ലഭ്യമാകും. ഫോണ്‍ ആക്റ്റിവേറ്റ് ചെയ്ത് 15 ദിവസത്തിനുള്ളില്‍ ജിയോ ഓഫര്‍ സ്വീകരിച്ചാല്‍ മതി. വിലയിലെ ഇളവ് ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് യുപിഐ നേരിട്ടെത്തും. 249 രൂപയ്ക്കോ അതിനു മുകളിലേക്കോ റീചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് 4000 രൂപ വിലമതിക്കുന്ന നേട്ടങ്ങള്‍ മിന്ത്ര, ഫാംഈസി, ഒയോ, മേക്ക് മൈ ട്രിപ്പ് എന്നിവയിലൂടെ ലഭിക്കും.
പുതിയ നോക്കിയ സി30 തങ്ങളുടെ സി-സീരീസ് ശ്രേണിയിലെ ഏറ്റവും ശക്തമായ കൂട്ടിച്ചേര്‍ക്കലാണ്, എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ഒരു സമഗ്ര സ്മാര്‍ട്ട്ഫോണ്‍ അനുഭവം നല്‍കുന്നു. സ്മാര്‍ട്ട്ഫോണുകളുടെ ലോകത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിയാവുന്നതും വിശ്വസിക്കുന്നതുമായ ഒരു ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും മികച്ച ഫോണാണിതെന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് സന്‍മീത് സിംഗ് കൊച്ചാര്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam