Print this page

ഷവോമി 15 അൾട്ര, ഷവോമി 15 എന്നിവ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി

Xiaomi 15 Ultra and Xiaomi 15 go on sale in India Xiaomi 15 Ultra and Xiaomi 15 go on sale in India
ദില്ലി: കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ചതിന് ശേഷം ഷവോമി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഷവോമി 15 അൾട്രയും സ്റ്റാൻഡേർഡ് ഷവോമി 15 ഉം ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. ഈ രണ്ട് സ്മാർട്ട്‌ഫോണുകളും ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്, ഹൈപ്പർഒഎസ് 2.0 ഉള്ള ആൻഡ്രോയ്‌ഡ് 15, ലെയ്‌ക ട്യൂൺ ചെയ്‌ത ക്യാമറകൾ എന്നിവയുൾപ്പെടെ ശക്തമായ ഹാർഡ്‌വെയർ ഈ ഫോണുകൾക്ക് ലഭിക്കുന്നു. ഐപി68 റേറ്റിംഗും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറുള്ളതുമായ ഈ ഫോണുകൾ പ്രീമിയം അനുഭവം വാഗ്‍ദാനം ചെയ്യുന്നു.
ഷവോമി 15-ൽ 6.36-ഇഞ്ച് ഫുൾ-എച്ച്‌ഡി+ എല്‍റ്റിപിഒ അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച് സാമ്പിൾ റേറ്റ്, 3,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. ഇത് എച്ച്ഡിആര്‍10+, ഡോൾബി വിഷൻ എന്നിവയെ പിന്തുണയ്ക്കുന്നു, കൂടാതെ ടിയുവി റൈൻലാൻഡ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനുകളുമായും വരുന്നു. ഷവോമി 15 അൾട്രായിൽ 6.73 ഇഞ്ച് WQHD+ ക്വാഡ്-കർവ്ഡ് എല്‍റ്റിപിഒ അമോലെഡ് പാനൽ, ഷവോമി ഷീൽഡ് ഗ്ലാസ് 2.0 സംരക്ഷണം എന്നിവയുണ്ട്. ഇത് കൂടുതൽ ഷാർപ്പായിട്ടുള്ള ദൃശ്യങ്ങളും മെച്ചപ്പെട്ട ഈടും വാഗ്ദാനം ചെയ്യുന്നു.
രണ്ട് ഫോണുകളും സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് എസ്ഒസി-യിൽ പ്രവർത്തിക്കുന്നു, കൂടാതെ ആൻഡ്രോയ്‌ഡ് 15 അധിഷ്ഠിത ഹൈപ്പർഒഎസ് 2.0 ലും ലഭ്യമാണ്. സ്റ്റാൻഡേർഡ് ഷവോമി 15, 12 ജിബി എൽപിഡിഡിആർ 5 എക്സ് റാമും 512 ജിബി യുഎഫ്എസ് 4.0 സ്റ്റോറേജും വാഗ്ദാനം ചെയ്യുമ്പോൾ, ഷവോമി 15 അൾട്ര 16 ജിബി എൽപിഡിഡിആർ 5 എക്സ് റാമും 1 ടിബി യുഎഫ്എസ് 4.1 സ്റ്റോറേജും നൽകുന്നു.
ഷവോമി 15 അൾട്ര 16 ജിബി + 512 ജിബി വേരിയന്‍റുമായി വരുന്നു. 1,09,999 രൂപയാണ് വില. അതേസമയം സ്റ്റാൻഡേർഡ് ഷവോമി 15 (12 ജിബി + 512 ജിബി) 64,999 രൂപയ്ക്ക് ലഭ്യമാണ്. രണ്ട് മോഡലുകളും ആമസോണിലൂടെയും ഷവോമിയുടെ ഔദ്യോഗിക ഇന്ത്യ സ്റ്റോറിലൂടെയും തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയോ വാങ്ങാം. ഈ ഫോണുകൾ വാങ്ങുമ്പോൾ ഒരു ഡീൽ നേടാൻ ആഗ്രഹിക്കുന്നവർക്കായി, ഷവോമി വിവിധ ബാങ്ക് കാർഡുകൾ വഴി ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam