Print this page

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനില്‍ പങ്കാളികളായി ഹോഡോ

Hodo participates in Ayushman Bharat Digital Mission Hodo participates in Ayushman Bharat Digital Mission
തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായി (എ.ബി.ഡി.എം) പങ്കാളികളാകുന്ന ആദ്യ ഇരുപത് ഹെല്‍ത്ത് ടെക് കമ്പനികളില്‍ ഒന്നായി ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഹെല്‍ത്ത് കെയര്‍ സോഫ്റ്റുവെയര്‍ ദാതാക്കളായ ഹോഡോ മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക് സൊല്യൂഷന്‍സ്. ഹെല്‍ത്ത് കെയര്‍ ഐ.ടി മേഖലയില്‍ സജീവമായി സേവനം നല്‍കുന്ന ഹോഡോ ക്ലിനിക്കുകളുടെയും ഡയഗ്‌നോസ്റ്റിക് സെന്ററുകളുടെയും എന്‍ഡ് ടു എന്‍ഡ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സോഫ്റ്റുവെയര്‍ പ്ലാറ്റ്ഫോമാണ് ഹോഡോ നല്‍കിവരുന്നത്. ഈ സോഫ്റ്റുവെയര്‍ വഴി നാല്‍പ്പത് ലക്ഷത്തിലധികം രോഗികള്‍ക്ക് സേവനം നല്‍കാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. പാന്‍ ഇന്ത്യ സാനിധ്യത്തോടെ നാഷണല്‍ റിസോഴ്സ് സെന്റര്‍ ഫോര്‍ ഇ.എച്ച്.ആര്‍ സ്റ്റാന്‍ഡേര്‍ഡ്സിലും (എന്‍.ആര്‍.സി.ഇ.എസ്) ഇന്ത്യയുടെ ഔദ്യോഗിക ടെലി മെഡിസിന്‍ ഇന്‍ഡസ്ട്രിയിലും ലിസ്റ്റ് ചെയ്ത ആദ്യത്തെ കമ്പനികളില്‍ ഒന്നാണ് ഹോഡോ.
ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യ മേഖല, വിവിധ സംഘടനകള്‍ തുടങ്ങിയവയുമായി ഏകോപിച്ച് സംയോജിത ഡിജിറ്റല്‍ ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ നടത്തിവരുന്നത്.
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായുള്ള പങ്കാളിത്തത്തില്‍ അഭിമാനമുണ്ടെന്ന് ഹോഡോ മാനേജിങ് ഡയറക്ടര്‍ ഡോ. ഷബീര്‍ അലി പറഞ്ഞു. ഇന്ത്യയിലെ പല ആശുപത്രികളും ഡയഗ്‌നോസ്റ്റിക് സെന്ററുകളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ഇതിന്റെ ഗുണം പലപ്പോഴും ലഭിക്കാറില്ല. പരസ്പരം ബന്ധപ്പെട്ട് ഒരു ആരോഗ്യ ആവാസ വ്യവസ്ഥ സൃഷ്ടിക്കാന്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായുള്ള പങ്കാളിത്തം വഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവഴി രാജ്യത്തെ പൗരന്മാര്‍ക്ക് ഇതിന്റെയെല്ലാം യഥാര്‍ത്ഥ ഗുണം ലഭിക്കുമെന്ന് കരുതുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam