Print this page

സ്പൈസ് ഫാന്‍റസിയെ സ്റ്റാര്‍ട്ട്-അപ്പ് അംഗമായി സ്വാഗതം ചെയ്ത് എഫ്ഐഎഫ്എസ്

FIFS welcomes Spice Fantasy as a start-up member FIFS welcomes Spice Fantasy as a start-up member
കൊച്ചി: വളര്‍ന്നുവരുന്ന ഫാന്‍റസി സ്പോര്‍ട്സ് പ്ലാറ്റ് ഫോമായ സ്പൈസ് ഫാന്‍റസിയെ എഫ്ഐഎഫ്എസ് സ്റ്റാര്‍ട്ട്-അപ്പ് വിഭാഗത്തില്‍ അംഗമാക്കി. ജിയാടെക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിച്ചിട്ടുള്ള സ്പൈസ് ഫാന്‍റസി, ഫാന്‍റസി ക്രിക്കറ്റ്, ഫുട്ബോള്‍, കബഡി എന്നിവയും കൂടുതല്‍ കായിക വിനോദങ്ങളും ലഭ്യമാക്കുന്നു. ഇന്ത്യന്‍ ഫാന്‍റസി സ്പോര്‍ട്സ് വ്യവസായത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 32 ശതമാനമാണ് രേഖപ്പെടുത്തിയത്. 2024 അവസാനത്തോടെ ഇതിന്‍റെ മൂല്യം 3.7 ബില്യണ്‍ ഡോളറാകുമെന്നാണ് പ്രതീക്ഷ. 15 കോടിയിലധികം ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാന്‍റസി സ്പോര്‍ട്സ് വിപണിയായി ഇന്ത്യ മാറിക്കഴിഞ്ഞു.
സ്പൈസ് ഫാന്‍റസി വിശ്വാസം, ന്യായമായ ഇടപാടുകള്‍, രഹസ്യാത്മകത എന്നീ തത്വങ്ങളിലധിഷ്ഠിതമാണ്. മൊബൈലോയ്ഡ്2 ടെക്നോളജീസിന്‍റെ ഒരു ഉപസ്ഥാപനമാണ് ജിയാടെക് സൊല്യൂഷന്‍സ്. എറിക്സണ്‍, മൈക്രോസോഫ്റ്റ്, നോക്കിയ, എത്തിസലാത്ത്, പിഡബ്ല്യുസി, ഐഐടി ഡല്‍ഹി തുടങ്ങിയവ അവരുടെ ഇടപാടുകാരാണ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫാന്‍റസി സ്പോര്‍ട്സിന് വന്‍തോതിലുള്ള വളര്‍ച്ചയാണുള്ളത്. രാജ്യത്തിന്‍റെ കായിക മേഖലയുടെ വികസനത്തിന് സംഭാവന നല്‍കുന്ന ഒരു വിപണിയിലേക്ക് കടക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും എഫ്ഐഎഫ്എസിന്‍റെ പിന്തുണയോടെ മുന്നേറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ജിയാടെക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സ്ഥാപകനും ഡയറക്ടറുമായ ഗൗരവ് ശ്രീവാസ്തവ പറഞ്ഞു.
എഫ്ഐഎഫ്എസിലേക്ക് സ്പൈസ് ഫാന്‍റസിയെ സ്വാഗതം ചെയ്യുകയും വരാനിരിക്കുന്ന കായിക സീസണില്‍ അവരുടെ വിജയത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. തങ്ങള്‍ സ്വയം നിയന്ത്രണ തത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വ്യവസായത്തിലെ ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്ന് ശക്തമായ വികസനം കൊണ്ടുവരുകയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യുന്നുവെന്ന് എഫ്ഐഎഫ്എസ് ഡയറക്ടര്‍ ജനറല്‍ ജോയ് ഭട്ടാചാര്യ പറഞ്ഞു.
ഒരു ഫാന്‍റസി സ്പോര്‍ട്സ് പ്ലാറ്റ് ഫോം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സ്വയം-നിയന്ത്രണ സമ്പ്രദായങ്ങള്‍ സ്ഥാപിക്കുന്ന എഫ്ഐഎഫ്എസ് അംഗമെന്ന നിലയില്‍ സ്പൈസ് ഫാന്‍റസി പ്രവർത്തിക്കും. ഫാന്‍റസി സ്പോര്‍ട്സ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്കൊപ്പം നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാന്‍റസി സ്പോര്‍ട്സ് (എഫ്ഐഎഫ്എസ്) അടുത്തിടെ അതിന്‍റെ ചാര്‍ട്ടര്‍ പരിഷ്ക്കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam