Print this page

രാജ്യത്തിനും കേരളത്തിനും അഭിമാനമായി 16കാരി പവിത്ര; ഇ-ലേണിങ് പിന്തുണ ഉറപ്പുവരുത്തി ബൈജൂസും

16-year-old Pavithra proud of the country and Kerala; Baijus also ensures e-learning support 16-year-old Pavithra proud of the country and Kerala; Baijus also ensures e-learning support
ഐഎസ്‌കെയു ലോക കരാട്ടെയിലും സംസ്ഥാന തല റോഡ് സൈക്ലിംഗ് ചാംപ്യൻഷിപ്പിലും തിളക്കമാർന്ന നേട്ടം
കൊച്ചി: പഠനത്തോടൊപ്പം കായിക രംഗത്തും തിളക്കമാർന്ന നേട്ടങ്ങളുമായി രാജ്യത്തിനും കേരളത്തിനും അഭിമാനമാവുകയാണ് 16കാരി പവിത്ര. രാജ്യത്തെ പ്രതിനിധികരിച്ച് ഐഎസ്കെയു ലോക കരെട്ടെയിൽ പങ്കെടുത്ത പവിത്ര സംസ്ഥാന തല റോഡ് സൈക്ലിംഗിലും തിളക്കമാർന്ന നേട്ടമാണ് കരസ്ഥമാക്കിയത്. നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മികച്ച വിജയങ്ങൾ നേടാനുള്ള കരുത്തിന്റെയും ഉത്തമ ഉദ്ദാഹരണമാണ് പവിത്ര. അതേസമയം കായിക ജീവിതത്തിനൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാൻ പവിത്രയ്ക്ക് മികച്ച പിന്തുണ നൽകുകയാണ് ബൈജൂസ്.
വിവിധ ദേശീയ അന്തർ ദേശീയ കായിക വേദികളിൽ പങ്കെടുക്കുമ്പോൾ നഷ്ടമാകുന്ന ക്ലാസുകളും പാഠഭാഗങ്ങളും പവിത്രയുടെ അക്കാദമിക് ജീവിതത്തെ ബാധിക്കാതിരിക്കാൻ ബൈജൂസ് ദി ലേണിങ് ആപ്പ് പിന്തുണ ഉറപ്പാക്കുകയായിരുന്നു. 2018 മുതൽ ജപ്പാനിലും കേരളത്തിലുമായി നടന്ന യുഎസ്കെയു ഇ - കാറ്റയിൽ പവിത്ര രാജ്യത്തെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നുണ്ട്. 2019 മുതൽ വില്ലിങ്ടൺ റോഡ് റേസ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന പവിത്ര 2021ൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. വരുന്ന കരാട്ടെ ചാംപ്യൻഷിപ്പിലും റോഡ് റേസ് ചാംപ്യൻഷിപ്പിലും സ്വർണമാണ് പവിത്ര ലക്ഷ്യമിടുന്നത്. 2020 മുതൽ ബൈജൂസ് ഉപയോഗിക്കുന്ന പവിത്രയ്ക്ക് ഏറെ നിർണായകമായ എസ്എസ്എൽസി പരീക്ഷയിലടക്കം ആപ്പ് ഉപയോഗിച്ചുള്ള ഇ-ലേണിങ് സംവിധാനം സഹായകമായി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam