Print this page

ഡിബിഎസ് ബാങ്ക് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ ഹെഡ്സ്റ്റാര്‍ട്ടും അന്തിലുമായി സഹകരണത്തിന്

To collaborate with Headstart and Antil to support DBS Bank startups To collaborate with Headstart and Antil to support DBS Bank startups
കൊച്ചി: ഡിബിഎസ് ബാങ്ക് ഇന്ത്യ സംരംഭകരെയും നൂതന ആശയമുള്ളവരെയും പിന്തുണയ്ക്കുക എന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ അന്തില്‍ വെഞ്ചേഴ്സ്, ഇവാഞ്ചലിസ്റ്റ് നെറ്റ്വര്‍ക്കായ ഹെഡ്സ്റ്റാര്‍ട്ട് നെറ്റ്വര്‍ക്ക് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് ഡിബിഎസ് ബിസിനസ് ക്ലാസ് ഫൗണ്ട്എഡ് എന്ന സംവിധാനം ആരംഭിച്ചു. ഈ ഫോറം രാജ്യത്തെ നഗരങ്ങളിലെമ്പാടും പ്രവര്‍ത്തിക്കുകയും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലെ നൂതനത്വവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ കാലത്തെ സംരംഭ സ്ഥാപകരെയും നൂതന ആശങ്ങള്‍ അവതരിപ്പിക്കുന്നവരെയും മാറ്റങ്ങള്‍ കൊണ്ടുവരുന്നവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഡിബിഎസ് ബിസിനസ് ക്ലാസ് ഫൗണ്ട്എഡിന്‍റെ ആദ്യ പരിപാടി ഹൈദരാബാദില്‍ നടന്നു. നടനും സംരംഭകനും നിക്ഷേപകനുമായ റാണ ദഗ്ഗുബതി മുഖ്യ പ്രഭാഷകനായി. ദഗ്ഗുബതിയുടെയും അന്തില്‍ വെഞ്ചേഴ്സിന്‍റെയും പിന്തുണയുള്ള ഇന്ത്യന്‍ മെറ്റാവേസ് സ്ഥാപനമായ ഐക്കോണ്‍സ് സമീപകാലത്ത് മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്സ്, ജെഫ് ബെസോസ് എന്നിവരെ പോലുള്ള നിക്ഷേപകര്‍ പിന്തുണയ്ക്കുന്ന വില്ലേജ് ഗ്ലോബലില്‍ നിന്ന് ഫണ്ട് സമാഹരിച്ചിട്ടുണ്ട്.
എസ്എംഇകളെ ബിസിസന് വളര്‍ച്ച കൈവരിക്കുന്നതിനും സുപ്രധാന ബിസിസനസ് വ്യക്തിത്വങ്ങളുമായി ബന്ധം സ്ഥാപിക്കാനും ഏറ്റവും പുതിയ മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍ ലഭ്യമാക്കാനും ഏഷ്യയിലെ ബിസിനസ് ആസൂത്രക സമൂഹവുമായി ബന്ധപ്പെട്ട് നേട്ടമുണ്ടാക്കാനും സഹായിക്കുന്ന ഒരു ഡിബിഎസ് ബാങ്ക് സംരംഭമാണ് ഡിബിഎസ് ബിസിനസ് ക്ലാസ്. ഫൗണ്ട്എഡ് പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനും നവീകരിക്കുന്നതിനും ശരിയായ പങ്കാളികളെ മുന്നോട്ട് കൊണ്ടുവന്ന് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലെ സാങ്കേതിക വിദ്യയും മൂലധനവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ഇടനിലയായി പ്രവര്‍ത്തിച്ച് ഡിബിഎസിന്‍റെ കാഴ്ചപ്പാട് കൂടുതല്‍ ശക്തിയായി മുന്നോട്ട് കൊണ്ടുപോകുന്നു. ഫൗണ്ട്എഡിന്‍റെ തുടര്‍ന്നുള്ള പതിപ്പുകള്‍ ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
സാങ്കേതികവിദ്യാ സംവിധാനങ്ങളും നൂതനത്വവും സ്റ്റാര്‍ട്ടപ്പുകളുടെയും എസ്എംഇകളുടെയും വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അന്തില്‍ വെഞ്ചേഴ്സും ഹെഡ്സ്റ്റാര്‍ട്ടുമായുള്ള പങ്കാളിത്തം ഈ ദിശയിലുള്ളതാണെന്നും ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും ട്രാന്‍സാക്ഷന്‍ ബാങ്കിങ് മേധാവിയുമായ ദിവ്യേഷ് ദലാല്‍ പറഞ്ഞു.
ഈ പങ്കാളിത്തം സ്റ്റാര്‍ട്ടപ്പുകള്‍ളെ ഉള്‍ക്കാഴ്ചകളിലൂടെയും ബന്ധങ്ങളിലൂടെയും അവരുടെ ബിസിനസ് കെട്ടിപ്പടുക്കാനും മത്സരക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്ടറും ബിസിനസ് ബാങ്കിങ് മേധാവിയുമായ സുദര്‍ശന്‍ ചാരി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam