Print this page

പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍ 2021; അവാര്‍ഡുകള്‍ വിതരണം ചെയ്തു

Resonance Quiz Film Festival 2021; Awards were distributed Resonance Quiz Film Festival 2021; Awards were distributed
തിരുവനന്തപുരം: ഏപ്രില്‍ 25, 2022: ടെക്കികളുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍ 2021ന്റെ ഹ്രസ്വചലച്ചിത്ര പ്രദര്‍ശനവും അവാര്‍ഡ് വിതരണവും ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്നു. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് തുടങ്ങിയ പ്രദര്‍ശനത്തില്‍ കേരളത്തിലെ ഐ.ടി ജീവനക്കാര്‍ സംവിധാനം ചെയ്ത 17 ഹ്രസ്വചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ മാറ്റുരച്ചു.
പത്താമത് ക്വിസ ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ്ദാന ചടങ്ങുകള്‍ വൈകിട്ട് അഞ്ച് മണിയോടെ ആരംഭിച്ചു. പ്രതിധ്വനി ഫിലിം ക്ലബ് കണ്‍വീനര്‍ അശ്വിന്‍ എം.സി സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം അജിത് അനിരുദ്ധന്‍ അധ്യക്ഷനായി. കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്‍ അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ ജിയോ ബേബി മുഖ്യാതിഥിയായി. ഹ്രസ്വചിത്രങ്ങള്‍ വിലയിരുത്തിയ ജൂറി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും വിജയികള്‍ക്ക് അതിഥികള്‍ അവാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് മുഖ്യാതിഥി ജിയോ ബേബി, ജൂറി ചെയര്‍മാന്‍ കൃഷ്ണേന്ദു കലേഷ്, ജൂറി അംഗങ്ങളായ കൃഷാന്ത് ആര്‍.കെ, അര്‍ച്ചന പദ്മിനി എന്നിവരോടുള്ള സംവാദപരിപാടിയും അരങ്ങേറി. പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന്റെ മാര്‍ഗ്ഗദര്‍ശിയും വിഖ്യാത ചലച്ചിത്ര നിരൂപകനുമായ എം.എഫ് തോമസ്, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രന്‍, പ്രതിധ്വനി കോഴിക്കോട് എക്‌സിക്യൂട്ടീവ് അംഗം പ്യാരേലാല്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ ചൈതന്യന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ക്വിസ ചലച്ചിത്രോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ മുഹമ്മദ് അനീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
അവാര്‍ഡ് ജേതാക്കള്‍: മികച്ച ഹ്രസ്വചിത്രം: കോണ്‍സ്പിരസി ഓഫ് കാലചക്ര - സംവിധാനം - വിഷ്ണുലാല്‍ സുധ (എന്‍വെസ്റ്റ്‌നെറ്റ്). മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രം: ഹൈഡ് ആന്‍ഡ് സീക് - സംവിധാനം - ഹരീഷ് ഗോവിന്ദ് (ആര്‍ട്ട് ടെക്‌നോളജി ആന്‍ഡ് സോഫ്റ്റുവെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്). മികച്ച സംവിധായകന്‍: വിഷ്ണുലാല്‍ സുധ ( കോണ്‍സ്പിരസി ഓഫ് കാലചക്ര). അഭിമന്യു രാമാനന്ദന്‍ മെമോറിയല്‍ അവാര്‍ഡ് - മികച്ച നടന്‍: അരുണ്‍ നന്ദകുമാര്‍ .എസ് (ഡേവിഡ്). മികച്ച നടി: എലിസബത്ത് കെസിയ (ഹൈഡ് ആന്‍ഡ് സീക്). മികച്ച തിരക്കഥാകൃത്ത്: വിഷ്ണുലാല്‍ സുധ ( കോണ്‍സ്പിരസി ഓഫ് കാലചക്ര). മികച്ച ഛായാഗ്രഹണം: സിബിന്‍ ചന്ദ്രന്‍ (കോണ്‍സ്പിരസി ഓഫ് കാലചക്ര). മികച്ച എഡിറ്റര്‍: അശ്വിന്‍ കൃഷ്ണ (ഡേവിഡ്).
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam