Print this page

ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ആക്സിസ് ബാങ്ക്-എയര്‍ടെല്‍ സഹകരണം

Axis Bank-Airtel partnership to strengthen digital systems Axis Bank-Airtel partnership to strengthen digital systems
കൊച്ചി: സാമ്പത്തിക രംഗത്ത് നിരവധി പദ്ധതികള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്ക് ആയ ആക്സിസ് ബാങ്കും രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെലും സഹകരിക്കും. ഇതിന്‍റെ ഭാഗമായി എയര്‍ടെലിന്‍റെ 340 ദശലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമായി സാമ്പത്തിക പദ്ധതികളും ഡിജിറ്റല്‍ സേവനങ്ങളും ലഭ്യമാക്കും.
കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍, മുന്‍കൂര്‍ അംഗീകാരമുള്ള തല്‍ക്ഷണ വായ്പകള്‍, ഇപ്പോള്‍ വാങ്ങി പിന്നീടു പണം നല്‍കാവുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി അവതരിപ്പിക്കും. ക്യാഷ് ബാക്കുകള്‍, പ്രത്യേക ഡിസ്കൗണ്ടുകള്‍, ഡിജിറ്റല്‍ വൗച്ചറുകള്‍, കോംപ്ലിമെന്‍ററി സേവനങ്ങള്‍ എന്നിവ എയല്‍ടെല്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന څഎയര്‍ടെല്‍ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്چ ഇതിന്‍റെ ആദ്യ പടിയായി പുറത്തിറക്കി.
കൂടുതല്‍ മൂല്യം നല്‍കുന്ന നീക്കങ്ങളാണ് തങ്ങള്‍ എല്ലായിപ്പോഴും നടത്തുന്നതെന്നും എയര്‍ടെലിന്‍റെ 340 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് നിരവധി ഡിജിറ്റല്‍ സാമ്പത്തിക പദ്ധതികളും വായ്പകളും ലഭ്യമാക്കാന്‍ ഈ പുതിയ നീക്കം സഹായിക്കുമെന്നും ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി മികച്ച സാമ്പത്തിക സേവനങ്ങള്‍ എയര്‍ടെല്‍ അവതരിപ്പിക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ (ഇന്ത്യ ആന്‍റ് സൗത്ത് ഏഷ്യ) എംഡിയും സിഇഒയുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
എയര്‍ടെല്‍ മൊബൈല്‍, ഡിടിഎച്ച് റീചാര്‍ജുകള്‍ക്ക് 25 ശതമാനം ക്യാഷ്ബാക്ക്, വൈദ്യുത, ഗ്യാസ്, വാട്ടര്‍ ബില്ലുകള്‍ക്ക് എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ 10 ശതമാനം ക്യാഷ്ബാക്ക്, 500 രൂപയുടെ ആമസോണ്‍ വൗച്ചര്‍ തുടങ്ങിയവും ഇതിന്‍റെ ഭാഗമായി ലഭിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam