Print this page

ആപ്പ്‌സ്‌കെയിൽ അക്കാദമിയുടെ ഭാഗമായി ഗൂഗിളും മെയ്റ്റി സ്റ്റാർട്ടപ്പ് ഹബും കൈകോർക്കുന്നു

Google and Mighty Startup Hub join hands as part of AppSkyL Academy Google and Mighty Startup Hub join hands as part of AppSkyL Academy
കൊച്ചി:ആപ്പുകളും ഗെയിമുകളും നവീകരിക്കുന്നതിന്റെ അനന്ത സാധ്യതകളുടെയും അവസരങ്ങളുടെയും ഏറ്റവും വലിയ അടയാളമാണ് ഇന്ത്യൻ കമ്പനികൾ സൃഷ്‌ടിച്ച ആപ്പുകൾക്കും ഗെയിമുകൾക്കുമായി ഇന്ത്യയ്‌ക്ക് പുറത്തുള്ള ഉപയോക്താക്കൾ ചെലവഴിക്കുന്ന സമയത്തിലുണ്ടായ 150% വർദ്ധനവ് . പുതുതലമുറയ്ക്കായി ഈ അവസരങ്ങൾ തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആപ്പ്‌സ്‌കെയിൽ അക്കാദമിയുടെ ഭാഗമായി ഇലക്‌ട്രോണിക്‌സ് ആപ്പ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ സംരംഭമായ മെയ്റ്റി ( MeitY) സ്റ്റാർട്ടപ്പ് ഹബ്ബും ഗൂഗിളും കൈകോർക്കുകയാണ്.
ആപ്പ്‌സ്‌കെയിൽ അക്കാദമി കൂട്ടായ്മയിലെ സ്റ്റാർട്ടപ്പുകൾ ക്രിയേറ്റീവ് ഹോംഗ്രൗൺ സൊല്യൂഷനുകളിലൂടെ നിർണായകവും അതുല്യവുമായ ഇന്ത്യയുടെ ദൈനംദിന ആവശ്യങ്ങൾ പരിഹരിക്കുന്നു. ലേണിംഗ് ആപ്പ് ലൈഫ്‌സ്‌കൂൾ, സ്‌പോർട്‌സ് ന്യൂസ് ആപ്പ് ലോക്കർറൂം ഇന്ത്യ, ഓൺലൈൻ ഗെയിം ഡാർക്കാർട്ട, പോസിറ്റീവ് ഗൈഡൻസിനായുള്ള ജ്യോതിഷ ആപ്പ് ക്ലിക്കാസ്ട്രോ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ കേരളത്തിൽ അധിഷ്ഠിതമായി വളർന്നുവരുന്ന 4 സ്റ്റാർട്ടപ്പുകൾ ഇതിൽ ഉൾപ്പെടുന്നു.
നാളെയുടെ വാഗ്ദാനമാകാൻ കഴിവുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ തിരിച്ചറിയുകയും കൂടുതൽ പിന്തുണ നൽകി വിജയകരമായ ആഗോള ബിസിനസ്സുകളായി വളരാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ആപ്പ്‌സ്‌കെയിൽ അക്കാദമിയുടെ ലക്ഷ്യം. ക്രിയാത്മകമായ ആശയങ്ങൾ, നൂതനത്വം, ഉൽപ്പന്ന നിലവാരം, സ്കെയ് ലബിലിറ്റി, വൈവിധ്യം എന്നീ ഘടകങ്ങളൊക്കെ അടിസ്ഥാനമാക്കിയുള്ള വലിയൊരു തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷമാണ് 400-ലധികം ആപ്ലിക്കേഷനുകളിൽ നിന്ന് 100 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തത്. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം, സാമൂഹികം, ഇ-കൊമേഴ്‌സ്, ഗെയിമിംഗ് എന്നിവയാണ് ഈ കൂട്ടായ്മയിലെ പ്രധാന മേഖലകൾ. കൃഷി, ബി ടു ബി, പാരന്റിങ് തുടങ്ങിയ ഇന്ത്യയിലെ പ്രധാന കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനായി ക്രിയേറ്റീവ് ആപ്പുകളും ഇതിൽ ഉൾപ്പെടുന്നു. ഈ കൂട്ടായ്മയിൽ 35% പേരും ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ളവരാണ്, കൂടാതെ 58%കൂട്ടായ്മകൾക്കും നേതൃത്വം നൽകുന്നത് സ്ത്രീകളാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam