Print this page

ടെക്നോ സ്പാര്‍ക്ക് 8സി അവതരിപ്പിച്ചു

Introduced by Techno Spark 8C Introduced by Techno Spark 8C
തിരുവനന്തപുരം : ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ പ്രശസ്തമായ സ്പാര്‍ക്ക് 8 ശ്രേണിക്കു കീഴില്‍ പുതിയ ടെക്നോ സ്പാര്‍ക്ക് 8സി അവതരിപ്പിക്കുന്നു.മെമ്മറി, പ്രോസസര്‍, ഡിസ്പ്ലേ, കാമറ, ബാറ്ററി തുടങ്ങി എല്ലാ കാര്യത്തിലും മികവ് പ്രകടിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണാണ് ടെക്നോ സ്പാര്‍ക്ക് 8സി.
വിഭാഗത്തിലെ ഏറ്റവും മികച്ച ഒക്റ്റ-കോര്‍ പ്രോസസറാണ് സ്പാര്‍ക്ക് 8സി സ്മാര്‍ട്ട്ഫോണില്‍ ഉപയോഗിക്കുന്നത്. 90 ഹെര്‍ട്സ് ഉയര്‍ന്ന റിഫ്രഷ് റേറ്റ്, 6.6 എച്ഡി+ ഡിസ്പ്ലേ, 5000എംഎഎച്ച് ബാറ്ററി, 13 എംപി എഐ ഡ്യുവല്‍ റിയര്‍ കാമറ തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.ടെക്നോ സ്പാര്‍ക് 8സി 6ജിബി റാം നല്‍കുന്നു. 64 ജിബി റോമും ഉണ്ട്. കൂടാതെ ഐപിഎക്സ്2 സ്പ്ലാഷ് റെസിസ്റ്റന്‍റ്, ഡിടിഎസ് സൗണ്ട്, സോപ്ലേ 2.0, ഹൈപാര്‍ട്ടി, ആന്‍റി ഓയില്‍ സ്മാര്‍ട്ട് ഫിംഗര്‍പ്രിന്‍റ്, ഫേസ് അണ്‍ലേക്ക്, 3ഇന്‍ വണ്‍ സിം സ്ലോട്ട്, ഡ്യുവല്‍ 4ജി വോള്‍ട്ടെ തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകളുമുണ്ട്. ആന്‍ഡ്രോയിഡ് 11ല്‍ എച്ഒഎസ് 7.6 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
സാധ്യമായ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ അനുഭവം മിതമായ വിലയ്ക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടെക്നോ സ്പാര്‍ക്ക് 8സിയുടെ അവതരണം പ്രതിജ്ഞാബദ്ധതയുടെ സാക്ഷ്യമാണെന്നും പുതിയ ടെക്നോ സ്പാര്‍ക്ക് 8സി വിപണിയിലെത്തുന്നതോടെ താങ്ങാവുന്ന വിലയ്ക്ക് പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ അനുഭവം എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രാന്‍ഷന്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു.ടെക്നോസ്പാര്‍ക്ക് 8സിയുടെ അവതരണ വില 7499 രൂപയാണ്. മാഗ്നറ്റ് ബ്ലാക്ക്, ഐറിസ് പര്‍പ്പിള്‍, ഡയമണ്ട് ഗ്രേ, സിയാന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 24 മുതല്‍ ആമസോണില്‍ നിന്നും വാങ്ങാം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam