Print this page

മൈക്രോസോഫ്റ്റ് പുതിയ സര്‍ഫസ് ലാപ്‌ടോപ് സ്റ്റുഡിയോ പുറത്തിറക്കുന്നു

Microsoft launches new Surface laptop studio Microsoft launches new Surface laptop studio
കൊച്ചി- മൈക്രോസോഫ്റ്റ് സര്‍ഫസ് ശ്രേണിയിലെ ഏറ്റവും പുതിയ സര്‍ഫസ് ലാപ്‌ടോപ് സ്റ്റുഡിയോ പുറത്തിറക്കുന്നു. മാര്‍ച്ച് 8 മുതല്‍ വിപണിയില്‍ ലഭ്യമാകും. അംഗീകൃത റീട്ടയില്‍,ഓണ്‍ലൈന്‍ പാര്‍ട്ണര്‍മാരിലൂടെ ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം.1,56,999 രൂപയാണ് പ്രാരംഭ വില. ഡെവലപ്പര്‍മാര്‍ക്കും ക്രിയേറ്റീവ് പ്രൊഫഷണലുകള്‍ക്കും ഗെയിമര്‍മാര്‍ക്കും വേണ്ടിയുള്ള ഏറ്റവും അനുയോജ്യമായ ഉത്പന്നമാണിത്.
''പുതിയ സര്‍ഫസ് ലാപ്‌ടോപ് സ്റ്റുഡിയോ ഇന്ത്യയില്‍ അവതരിപ്പിക്കുതില്‍ ഞങ്ങള്‍ ശരിക്കും ആവേശഭരിതരാണ്. വിന്‍ഡോസ് 11 ന്റെ മികവുകളെല്ലാം പ്രകാശിപ്പിക്കാനുപയുക്തമായ വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നു മൈക്രോസോഫ്റ്റ് ഇന്ത്യയുടെ കണ്‍ട്രി ഹെഡ്-ഡിവൈസസ്(സര്‍ഫസ്) ഭാസ്‌കര്‍ ബസു പറഞ്ഞു.
ഒരു മോഡില്‍ നിന്നു മറ്റൊന്നിലേയ്ക്കു സുഗമമായി മാറാന്‍ സര്‍ഫസ് ലാപ്‌ടോപ് സ്റ്റുഡിയോക്കു സാധിക്കും. പൂര്‍ണമായ കീബോര്‍ഡും പ്രിസിഷന്‍ ഹപ്റ്റിക് ടച്ച്പാഡും ലാപ്‌ടോപ് മോഡില്‍ ഉള്ളതിനാല്‍ ഫസ്റ്റ് ക്ലാസ് ടൈപിംഗ് അനുഭവം ആസ്വദിക്കാനാകും. സ്റ്റേജ് മോഡില്‍, 14.4'' പിക്‌സെല്‍ സെന്‍സ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ മുന്നേട്ടേയ്ക്കു ഇറക്കി വച്ചാല്‍ ഗെയിമിംഗിനും സ്ട്രീമിംഗിനും ഡോക്കിംഗിനും സുഗമമായി ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്കു കഴിയും. കീബോര്‍ഡ് മറച്ചുവച്ച്, ഡിസ്‌പ്ലേയില്‍ ശ്രദ്ധയൂന്നാനും സര്‍ഫസ് സ്ലിം പെന്‍ 2, ടച്ച്, അഥവാ ടച്ച്പാഡ് ഉപയോഗിച്ചു പ്രവര്‍ത്തിക്കാനും സാധിക്കും.
സ്റ്റുഡിയോ മോഡില്‍ തടസ്സങ്ങളില്ലാതെ എഴുതാനും വരക്കാനും മറ്റു സര്‍ഗാത്മകരചനകള്‍ നടത്താനുമുള്ള കാന്‍വാസായി ഉപയോഗിക്കാം.
11ാം ജനറേഷന്‍ ഇന്റല്‍ കോര്‍ എച്ച്35 പ്രൊസസറുകളും ഡയറക്ട് എക്‌സ് 12 അള്‍ട്ടിമേറ്റ് ആന്‍ഡ് എന്‍വീഡിയ ജീഫോഴ്‌സ് ആന്‍ടിഎക്‌സ് ജിപിയു കളും ഉള്ള ലാപ്‌ടോപ് സ്റ്റുഡിയോ ഏതു ജോലിയും എളുപ്പത്തില്‍ ചെയ്യുന്നതിനും യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന ഗ്രാഫിക്‌സുമായി പി സി ഗെയിമിംഗ് ആസ്വദിക്കുന്നതിനും സഹായിക്കുന്നു. ഡുവല്‍ 4കെ മോണിറ്ററുകളോടും മറ്റ് അനുബന്ധസാമഗ്രികളോടും കണക്ട് ചെയ്യാനും മിന്നല്‍ വേഗത്തില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും.
ഡിവൈസിലേയ്ക്ക് താനേ ലോഡ് ചെയ്യപ്പെടുന്ന മൈക്രോസോഫ്റ്റ് എന്‍ഡ്‌പോയിന്റ് മാനേജര്‍, ഡിഎഫ്‌സിഐ, വിന്‍ഡോസ് ഒട്ടോപൈലറ്റ് തുടങ്ങിയവ ഉപയോഗിച്ചു ക്ലൗഡിലൂടെ, ജീവനക്കാരിലേയ്ക്കു നേരിട്ടു വിന്യസിക്കുന്നതിന്റെയും ഫെംവെയര്‍ ലെയര്‍ മാനേജ് ചെയ്യുന്നതിന്റെയും സങ്കീര്‍ണത കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്കു സാധിക്കും. മൈക്രോസോഫ്റ്റിന്റെ ആഴമേറിയ ചിപ്-ടു-ക്ലൗഡ് സംരക്ഷണം, ശക്തിപ്പെടുത്തിയ ഫെംവെയര്‍, ഓപറേറ്റിംഗ് സിസ്റ്റം, ക്ലൗഡ് മാനേജ്‌മെന്റ് തുടങ്ങിയവയിലൂടെ സുരക്ഷ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനും സ്ഥാപനങ്ങള്‍ക്കു സാധിക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam