Print this page

എ൯ജിനീയറിംഗ് ഇന്നവേഷന്‍ കോണ്ടസ്റ്റ് ' ഇ൯ജീനിയത്തിന്റെ' ജേതാക്കളെ പ്രഖ്യാപിച്ച് ക്വസ്റ്റ് ഗ്ലോബൽ

Engineering Innovation Contest 'of Engineering'   Quest Global announces winners Engineering Innovation Contest 'of Engineering' Quest Global announces winners
കൊച്ചി, ഫെബ്രുവരി 14, 2022: ഇ൯ജീനിയം പത്താം പതിപ്പിന്റെ ജേതാക്കളെ ക്വസ്റ്റ് ഗ്ലോബൽ പ്രഖ്യാപിച്ചു. എ൯ജിനീയറിംഗ് വിദ്യാ൪ഥികൾക്കിടയിൽ നൂതനാശയങ്ങളും സംരംഭകത്വ മനോഭാവവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള പ്രൊഡക്ട് എ൯ജിനീയറിംഗ് സര്‍വീസസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബല്‍ ഇ൯ജീനിയം സംഘടിപ്പിക്കുന്നത്. ലോകത്തിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എ൯ജിനീയറിംഗ് വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിന് യുവപ്രതിഭകൾക്ക് അവസരമൊരുക്കുകയാണ് ഇൻജീനിയത്തിലൂടെ ക്വസ്റ്റ്. ആശയങ്ങളുടെ അതുല്യത, അതിന്റെ പ്രായോഗികത, നടപ്പാക്കുന്നതിനുള്ള സാമ൪ഥ്യം, കുറഞ്ഞ ചെലവ് എന്നിവയുടെ അടിസ്ഥാനത്തിൽ ആറായിരത്തിലധികം ടീമുകളിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
തുടക്കത്തിൽ തന്നെ പാ൪ക്കി൯സൺസ് രോഗം കണ്ടെത്താനുള്ള സോഫ്റ്റ് വെയറിന്റെ ആശയം അവതരിപ്പിച്ച ബെംഗളൂരു പി.ഇ.എസ് ഇ൯സ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ടീമാണ് ഒന്നാം സ്ഥാനത്തെത്തിയത്. നോയിഡ ബെന്നറ്റ് യൂണിവേഴ്സിറ്റി, പി.ഇ.എസ് കോളേജ് ഓഫ് എ൯ജിനീയറിംഗ്, മാണ്ഡ്യ എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും റണ്ണ൪ അപ്പുകളായി. എ൯ജിനീയറിംഗ് വിദ്യാ൪ഥികളുടെ തൊഴിൽ വൈദഗ്ധ്യം കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സ്വന്തം ആശയങ്ങൾ നടപ്പാക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമുള്ള അവസരമൊരുക്കുകയാണ് കഴിഞ്ഞ പത്ത് വ൪ഷമായി സംഘടിപ്പിക്കുന്ന ഈ വാ൪ഷിക പരിപാടിയിലൂടെ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam