Print this page

ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകിയുള്ള ബജറ്റ് പ്രഖ്യാപനം; സുതാര്യത ഉറപ്പാക്കും - എം എ യൂസഫലി

Covid spread is declining: Minister Veena George Covid spread is declining: Minister Veena George
വളരെ ശക്തമായ ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്നും ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകുന്നത് സുതാര്യത ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. "നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന സ്തംഭങ്ങളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വ്യക്തവും ശക്തവുമായ ഊന്നൽ നൽകുന്ന ബജറ്റാണിത്. വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റ് രാജ്യത്തിൻ്റെ മൊത്തത്തിലുള്ള വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും.
നിലവിലെ വെല്ലുവിളി നിറഞ്ഞതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ, ഡിജിറ്റൽ രൂപ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, ഡിജിറ്റൽ ബാങ്കിംഗ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഇ-പാസ്‌പോർട്ട് തുടങ്ങിയ ഡിജിറ്റൽ പരിവർത്തനങ്ങളിലുള്ള ഗവൺമെന്റിന്റെ ഊന്നൽ, യഥാർത്ഥ ഡിജിറ്റൽ ആകാനും സുതാര്യമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനുമുള്ള ഇന്ത്യയുടെ കുതിപ്പിന് വേഗം കൂട്ടാൻ വളരെയധികം സഹായിക്കും. ഈ ബജറ്റിൽ പുതിയ നികുതികളൊന്നും ഏർപ്പെടുത്തിയിട്ടില്ല എന്നത് തീർച്ചയായും വലിയ ആശ്വാസമാണ്. - അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യസംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ ബജറ്റിൽ പ്രഖ്യാപിച്ച 4 ലോജിസ്റ്റിക് പാർക്കുകളെ ഭക്ഷ്യ വിതരണ ശൃംഖലകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും യൂസഫലി പറഞ്ഞു
Rate this item
(0 votes)
Last modified on Wednesday, 02 February 2022 18:18
Pothujanam

Pothujanam lead author

Latest from Pothujanam