Print this page

നവസംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സിലിക്കണ്‍ വാലിയിലേക്ക് യാത്രയൊരുക്കി വാദ്ധ്വാനി ടേക്ക് ഓഫ്

wadhwani-takes-off-for-silicon-valley-for-entrepreneurs-and-startups wadhwani-takes-off-for-silicon-valley-for-entrepreneurs-and-startups
കൊച്ചി: വാദ്ധ്വാനി ഫൗണ്ടേഷനും ദേശീയ സംരംഭക നെറ്റ്വര്‍ക്കും (എന്‍ ഇ എന്‍ ) വാദ്ധ്വാനി ടേക്ക്ഓഫ് പരിപാടി പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഗോള സാങ്കേതിക നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും കേന്ദ്രമായ സിലിക്കണ്‍ വാലിയിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പരിപാടിയാണ് വാദ്ധ്വാനി ടേക്ക്ഓഫ് .
ആഗോള സംരംഭകരുമായുള്ള നെറ്റ്വര്‍ക്കിംഗ് എക്സ്പോഷര്‍, ബിസിനസ്സ് ലീഡേഴ്‌സിന്റെയും സംംരംഭകരുടെയും മെന്റര്‍ഷിപ്പ്, നിക്ഷേപകര്‍ക്കുമുമ്പില്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള സുവര്‍ണ്ണാവസരം എന്നിവയിലൂടെ സിലിക്കണ്‍ വാലിയിലെ പ്രസിദ്ധമായ സംരംഭകത്വ
വ്യവസ്ഥയെ അടുത്തറിയാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വാദ്ധ്വാനി ടേക്ക്ഓഫ് പ്രോഗ്രാം അവസരം നല്‍കുന്നു.
''ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം 2021 ല്‍ 78 യൂണികോണുകളും 8 ഐപിഒകളുമായി ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി കുതിച്ചുയര്‍ന്നു. 2025-ഓടെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് സിലിക്കണ്‍ വാലിയിലെ ഏറ്റവും മികച്ച സംരംഭകരോടു ഉപദേശകരോടും നിക്ഷേപകരോടും ഇടപെടുവാന്‍ അവസരവും പ്രോത്സാഹനവും നല്‍കിക്കൊണ്ട് നിരവധി പേരെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാന്‍ വാദ്ധ്വാനി ടേക്ക്ഓഫ് പ്രോഗ്രാം ശ്രമിക്കുന്നതായി വാദ്ധ്വാനി ഫൗണ്ടേഷന്‍ - ഇന്ത്യ/എസ്ഇഎയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് ഷാ പറഞ്ഞു.
ദേശീയ സംരംഭകത്വ നെറ്റ് വര്‍ക്കിന്റെ സംരംഭകത്വ കോഴ്സില്‍ ഇതിനകം പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനും ഉത്തേജിപ്പിക്കാനും വാധ്വാനി ടേക്ക്ഓഫ് ശ്രമിക്കുന്നതിനൊപ്പം പുതിയ വിദ്യാര്‍ത്ഥികളെ കോഴ്സില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. വാണിജ്യപരമായി ലാഭകരമായ ആശയം/സംരംഭം എന്നിവ വികസിപ്പിക്കുന്നതില്‍ വിജയിക്കുകയും ഒരു സ്വതന്ത്ര ആഗോള ജൂറിയുടെ ഉന്നത അംഗീകാരം നേടുകയും ചെയ്താല്‍ യോഗ്യരായവര്‍ക്ക് സിലിക്കണ്‍ വാലിയിലേയ്ക്കു തികച്ചും സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കും.
Rate this item
(0 votes)
Last modified on Tuesday, 25 January 2022 13:25
Pothujanam

Pothujanam lead author

Latest from Pothujanam