Print this page

ലൈഫ് ഭവനപദ്ധതി: പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ ചെക്ക് വിതരണം നടത്തി

പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ രണ്ടാംഘട്ടം ലൈഫ് ഭവനപദ്ധതിയുടെ ആദ്യഘട്ട ചെക്ക് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള പവന്‍ തായ്ക്ക് ആദ്യ ചെക്ക് നല്‍കി. പട്ടികജാതി വിഭാഗത്തില്‍ നിന്നും 13 പേര്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഉദ്ഘാടന ചടങ്ങില്‍ ആദ്യഘട്ട തുകയായ 40,000 രൂപയുടെ ചെക്ക് കൈമാറിയത്. വൈസ് പ്രസിഡന്റ് ജോയിമ്മ എബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രണ്ടാംഘട്ട ലൈഫ് പദ്ധതിയുടെ ജില്ലാതലത്തിലെ ആദ്യ ചെക്ക് വിതരണമാണ് പാമ്പാടുംപാറ പഞ്ചായത്തില്‍ നടന്നത്.


ആദ്യഘട്ടത്തില്‍ ലൈഫ് പദ്ധതിയുടെ വിവിധ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തതിനാല്‍ വീട് ലഭിക്കാത്തവര്‍ക്കാണ് ഇതിലൂടെ വീണ്ടും അവസരം ലഭിച്ചത്. വീട് നിര്‍മ്മിക്കുന്നതിനുള്ള 464 പേരടങ്ങുന്ന അന്തിമ പട്ടികയില്‍ സ്വന്തമായി സ്ഥലം ഇല്ലാത്ത 80 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത രാജേഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി വി ആനന്ദ്, വിഇഒ അഖില്‍ ശശി, വാര്‍ഡ് അംഗങ്ങളായ ജോസ് തെക്കേക്കൂറ്റ്, മിനി മനോജ്, റൂബി ജോസഫ്, ഉഷ മണിരാജ്, പിടി ഷിഹാബ്, ഷിനി സന്തോഷ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ മോളമ്മ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author