Print this page

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍: അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരേ നടപടി വേണം- ഐ.ടി. യൂണിയന്‍

By November 04, 2022 213 0
മലപ്പറും: വിവിധ ജില്ലകളില്‍ നിന്നും വ്യാജ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ ശിക്ഷാനടപടികള്‍ പ്രസ്തുത കേന്ദ്രങ്ങളില്‍ മാത്രം ഓതുക്കാതെ, സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.



സംസ്ഥാനത്ത് ഇ-ഗവേണേഴ്‌സിന്റെ ഭാഗമായി നടപ്പാക്കിയ ഇ-ഡിസ്ട്രിക് പോര്‍ട്ടല്‍ വളരെ അഭിമാനകരാമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇ-ഡിസ്ട്രിക് പോര്‍ട്ടല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് അക്ഷയക്ക് മാത്രമാണ് അനുമതിയുള്ളത്.



എന്നാല്‍ സംസ്ഥാനത്തെ ഓരോ അക്ഷയ കേന്ദ്രത്തിന് സമീപവും മത്സ്യ-മാംസ്യ കടകളില്‍ പോലും അക്ഷയക്ക് സമാനമായ പേരും ബോര്‍ഡുകളും സ്ഥാപിച്ച് പ്രവൃത്തിക്കുന്ന അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങളാണ് ഇത്തരം കേസുകളില്‍ പിടക്കപ്പെടുന്നത്. പൊതുജനങ്ങളുടെ വ്യക്തി വിവരങ്ങളും ആധികാരിക രേഖകള്‍ ദുരുപയോഗം ചെയ്തും അവരെ കബളിപ്പിച്ചുമാണ് ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.



കഴിഞ്ഞ ദിവസം കാക്കനാടും കുറച്ചുമുമ്പ് പാലക്കാട് ജില്ലയിലെ പട്ടിത്തറയിലും തുടങ്ങി നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍, പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം അക്ഷയ കേന്ദ്രങ്ങളല്ലാത്ത മുഴുവന്‍ ഓണ്‍ലൈന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടാനും ഇ-ഡിസ്ട്രിക് പോര്‍ട്ടലിലെ വ്യക്തിഗത ലോഗിനില്‍ ഒറ്റത്തവണ പാസ് വേഡ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമനമുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.



മേല്‍ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി, ഡി.ജി.പി. തുടങ്ങിയവര്‍ക്ക് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ നിവേദനവും നല്‍കി.


യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഹാസിഫ് സി. ഒളവണ്ണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. അബ്ദുല്‍നാസര്‍ കോഡൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.



സംസ്ഥാന ഭാരവാഹികളായ അഡ്വ. എ.പി. ജാഫര്‍ സാദിഖ്, അബ്ദുല്‍ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, മുട്ടം അബ്ദുല്ല എറണാംകുളം, ഇസ്മായീല്‍ കണ്ണൂര്‍, യു.പി. ഷറഫുദ്ദീന്‍ ഓമശ്ശേരി, ഷബീര്‍ തുരുത്തി കാസര്‍കോട്, സമീറ പുളിക്കല്‍ മലപ്പുറം, റിഷാന്‍ നടുവണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Rate this item
(0 votes)
Author

Latest from Author