Print this page

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി ഓ പിയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടർക്ക് നേരെ ആക്രമണം

By October 31, 2022 221 0
തിരുവനന്തപുരം:  ജനറൽ ആശുപത്രിയിൽ സർജറി ഓ പിയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തെ കെജിഎംഒഎ ശക്തമായി അപലപിക്കുന്നു. ആശുപത്രിയിൽ ഓ പി സമയം കഴിഞ്ഞതിനു ശേഷവും ആത്മാർത്ഥയോടെ രോഗീപരിചരണത്തിൽ ഏർപ്പെട്ടിരുന്ന വനിതാ ഡോക്ടർ ആണ് യാതൊരു പ്രകോപനവും കൂടാതെ കയ്യേറ്റം ചെയ്യപ്പെട്ടത്. ആക്രമണത്തിന് ഇരയായ വനിതാ ഡോക്ടർ ഗുരുതരമായ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ അഡ്മിറ്റാണ്.



ഗുരുതരാവസ്ഥയിലുള്ള രോഗികൾ അടക്കം ചികിത്സയിലിരിക്കുന്ന ആശുപത്രികളിൽ അക്രമം അഴിച്ചു വിടുന്ന സാമൂഹ്യവിരുദ്ധർ പാവപ്പെട്ട രോഗികളുടെ ആരോഗ്യവും ജീവനും വെച്ചാണ് പന്താടുന്നത്. അതുകൊണ്ടുതന്നെ ആശുപത്രി ആക്രമണങ്ങൾ ഏതു വിധേനയും ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് അതിക്രമിച്ചു കടക്കുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നുള്ള സംഘടനയുടെ ആവശ്യത്തിന് പ്രസക്തി ഏറുകയാണ്. അക്രമകാരികളെ മാതൃകാപരമായി ശിക്ഷിക്കുന്നത് വഴിയേ ആശുപത്രി ആക്രമണങ്ങൾക്ക് തടയിടാൻ ആകൂ.


ഇന്ന് ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ കൈകേറ്റം ചെയ്യുകയും ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കുറ്റവാളിയെ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കുവാൻ വേണ്ട എല്ലാ നടപടികളും പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു. നിയമനടപടികൾ മുന്നോട്ടു കൊണ്ടുപോകുന്ന കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള അലംഭാവം ഉണ്ടായാൽ കെജിഎംഒഎ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുവാൻ നിർബന്ധിതരായി തീരുമെന്ന് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഡോക്ടർ അരുൺ എ ജോൺ ജില്ലാ സെക്രട്ടറി ഡോക്ടർ പത്മപ്രസാദ് എന്നിവർ അറിയിച്ചു.
Rate this item
(0 votes)
Author

Latest from Author