Print this page

വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ പിടിമുറുക്കി ഗവര്‍ണര്‍; സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാന്‍ അന്ത്യശാസനം

By September 26, 2022 236 0
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ പിടിമുറുക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ക്ക് വീണ്ടും കത്തുനല്‍കി. സെനറ്റ് പ്രതിനിധിയെ തല്‍ക്കാലം തീരുമാനിക്കാനാകില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്. ഗവര്‍ണറുടെ നടപടികള്‍ ഭരണഘടനാ ലംഘനമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ട്വന്റി ഫോറിനോട് പറഞ്ഞു. ഗവര്‍ണര്‍ പെരുമാറുന്നത് ഭരണഘടനാ വിരുദ്ധമായാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കുറ്റപ്പെടുത്തി.

കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ തീരുമാനിക്കാനുള്ള മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടേയും യുജിസിയുടേയും പ്രതിനിധികളെ ആഴ്ചകള്‍ക്കുമുന്‍പേ തീരുമാനിച്ചിരുന്നു. എന്നാല്‍ സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാന്‍ സര്‍വകലാശാല തയാറായില്ല. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ത്തിയുള്ള സര്‍വകലാശാലാ നിയമഭേദഗതി നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്നംഗ കമ്മിറ്റിയുമായി നിയമനടപടികള്‍ ഗവര്‍ണര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
Rate this item
(0 votes)
Author

Latest from Author