Print this page

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ വികസനത്തിന് പൊതുജനം.കോം

By August 19, 2022 2302 0
തിരുവനന്തപുരം: കേരളത്തിലെ പ്രഥമ എഞ്ചിനീയറിംഗ് കോളേജും, തിരുവനന്തപുരത്ത് ശ്രീകാര്യത്തിനടുത്ത് പ്രവർത്തിച്ചുവരുന്നതുമായ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തണമെന്ന് എസ്.എഫ്.ഐ എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ് ആവശ്യപ്പെട്ടിരിക്കുന്നു.

ഇത് സംബന്ധിച്ച് കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വി.വി.അഭിജിത്ത്, പ്രസിഡന്റ് ശിവറാം ആർ. കുമാർ എന്നിവർ പ്രിൻസിപ്പലിന് കത്ത് നൽകിയതായി അറിയിച്ചു. എസ്.എഫ്.ഐ സി.ഈ.ടി യൂണിറ്റ് കമ്മിറ്റി ഇത് സംബന്ധിച്ച് അവകാശ പത്രിക പുറപ്പെടുവിച്ചിരിക്കുകയാണ്.

സി.ഈ.ടി -യുടെ റാങ്കിങ് ഉയർത്തുന്നതിൽ അടിയന്തര പ്രാധാന്യം നൽകി വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പുവരുത്തി ആക്ഷൻ പ്ലാൻ നിർമ്മിച്ച് നടപ്പിലാക്കുക, ലാബ് സൗകര്യങ്ങൾ നവീകരിക്കുക, എം.ബി.എ ഡിപ്പാർട്ട്മെന്റ് ഗവ: എയ്ഡഡ് ആക്കുക, ലൈബ്രറി സൗകര്യം സമ്പൂർണ്ണമായി ഡിജിറ്റൽവത്കരിക്കുക, അധ്യാപക-രക്ഷകർത്ത സമിതിയിൽ വിദ്യാർത്ഥി പ്രാതിനിധ്യംകൂടി ഉറപ്പാക്കുക, ഗ്രാന്റ് തുക വർധിപ്പിക്കുക, ഗ്രാന്റ് ഫണ്ട് ഉപയോഗിച്ച്‌ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ അനുവദിക്കുക ഗ്രൗണ്ടിൽ ഫ്‌ളെഡ്‌ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ അവകാശ പത്രിക പ്രിൻസിപ്പലിന് സമർപ്പിച്ചിരിക്കുന്നത്.

എഞ്ചിനീയറിംഗ് കോളേജിന്റെ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാവശ്യമായ പ്രചരണപരിപാടി പൊതുജനം.കോം നടത്തുന്നതാണ്.
Rate this item
(1 Vote)
Last modified on Friday, 19 August 2022 11:22
Author

Latest from Author

Related items