Print this page

‘നിർഭയം’ ആപ്‌ ഇനി പ്ലേസ്‌റ്റോറിൽ; വന്‍പ്രചാരണം നടത്തി പൊലീസ്

By August 12, 2022 1017 0
കൊച്ചി: സ്ത്രീകളുടെ സുരക്ഷയ്ക്കായി കേരള പൊലീസ് പുറത്തിറക്കിയ "നിർഭയം’ മൊബൈൽ ആപ്ലിക്കേഷൻ ഒരുലക്ഷം സ്‌ത്രീകളിലേക്ക്‌ എത്തുന്നു. അപകടത്തിൽപ്പെടുന്ന സ്ത്രീകൾക്ക് കൺട്രോൾ റൂമിലേക്ക് ഓഡിയോ, വീഡിയോ സന്ദേശങ്ങൾ അയച്ച് പൊലീസ്‌ സഹായം തേടാൻ സഹായിക്കുന്ന ആപ്പാണിത്‌. ഒരുലക്ഷം സ്ത്രീകളിൽ എത്തിക്കാൻ ലക്ഷ്യമിട്ട് കൊച്ചി സിറ്റി പൊലീസ്‌ വ്യാഴാഴ്‌ച പത്തിടങ്ങളിൽ പ്രചാരണപരിപാടി നടത്തി. 10 ദിവസത്തിനുള്ളിൽ ഒരുലക്ഷം ഡൗൺലോഡ്‌ എന്ന ലക്ഷ്യം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ആപ്‌ പ്ലേസ്‌റ്റോറിൽ ലഭ്യമാണ്‌.

ഹൈക്കോടതി ജങ്‌ഷനിൽ നടന്ന പ്രചാരണപരിപാടി ഡിസിപി എസ്‌ ശശിധരൻ ഉദ്‌ഘാടനം ചെയ്‌തു. സെൻട്രൽ എസിപി സി ജയകുമാർ അധ്യക്ഷനായി. സ്‌പെഷ്യൽ ബ്രാഞ്ച്‌ എസിപി ടി ആർ ജയകുമാർ, സെൻട്രൽ എസ്‌ഐ കെ പി അഖിൽ തുടങ്ങിയവർ സംസാരിച്ചു. നടി സ്‌മിനു സിജോ ആപ്‌ ഡൗൺലോഡ്‌ ചെയ്‌തു. വൈറ്റില ജങ്‌ഷനിൽ അസിസ്റ്റന്റ്‌ കമീഷണർ വിനോദ് പിള്ള ഉദ്‌ഘാടനം ചെയ്‌തു. കൗൺസിലർ വി ഡി ബിന്ദു അധ്യക്ഷയായി. നടി വരദ ജിഷിൻ ആപ്‌ ഡൗൺലോഡ്‌ ചെയ്‌തു. കളമശേരിയിൽ കുസാറ്റ്‌ വിസി ഡോ. കെ എൻ മധുസൂദനൻ ഉദ്‌ഘാടനം ചെയ്‌തു.
Rate this item
(0 votes)
Author

Latest from Author