Print this page

മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയും അമൃതാഞ്ജന്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍

india-s-olympic-champions-mirabai-chanu-and-bajrang-punia-to-endorse-amrutanjan-s-pain-management-range india-s-olympic-champions-mirabai-chanu-and-bajrang-punia-to-endorse-amrutanjan-s-pain-management-range
കൊച്ചി: ഇന്ത്യയിലെ ഹെല്‍ത്ത്കെയര്‍ വ്യവസായത്തില്‍ മുന്‍നിരക്കാരും 128 വര്‍ഷത്തെ പാരമ്പര്യവുമുള്ള അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയും കരാര്‍ ഒപ്പിട്ടു.
ബാക്ക്പെയിന്‍ റോള്‍ ഓണ്‍, ജോയിന്‍റ് മസില്‍ പെയിന്‍ സ്പ്രേ, പെയിന്‍പാച്ച് എന്നിവ ഉള്‍പ്പെടുന്ന കമ്പനിയുടെ അഡ്വാന്‍സ്ഡ് ബോഡി പെയിന്‍ മാനേജ്മെന്‍റ് ഉത്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോ ഒളിമ്പിക് ചാമ്പ്യന്മാര്‍ പ്രമോട്ട് ചെയ്യും.
മുന്‍നിര കായികതാരങ്ങള്‍ എന്ന നിലയില്‍ അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യക്കായി ബഹുമതികള്‍ നേടിയിട്ടുണ്ടെങ്കിലും കായികരംഗത്തെ വിജയത്തിലേക്കുള്ള വഴി ഒരിക്കലും എളുപ്പമായിരുന്നില്ല. ഒട്ടേറെ വേദനകളും വെല്ലുവിളികളും ഇവര്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
വേദന സംഹാരികളില്‍ 1983 മുതല്‍ മുന്‍നിരക്കാരായ അമൃതാഞ്ജന്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ വേദനയെ മറികടക്കാന്‍ സഹായിക്കുന്നുണ്ട്. പുതിയ പങ്കാളിത്തത്തിലൂടെ കായിക താരങ്ങളുടെ വിജയഗാഥകള്‍ മാത്രമല്ല, നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളും വിവരിച്ചുകൊണ്ട് അമൃതാഞ്ജന്‍ തങ്ങളുടെ ബോഡി പെയിന്‍ മാനേജ്മെന്‍റ് ഉത്പന്നങ്ങളെ ഹൈലൈറ്റ് ചെയ്യും.
പങ്കാളിത്തത്തിന്‍റെ ഭാഗമായി, അമൃതാഞ്ജന്‍റെ അഡ്വാന്‍സ്ഡ് ബാക്ക് പെയിന്‍ റോള്‍ഓണ്‍, ജോയിന്‍റ് മസില്‍ സ്പ്രേ, പെയിന്‍ പാച്ച് എന്നിവയ്ക്കായുള്ള ടെലിവിഷന്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പരമ്പരകളില്‍ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ പങ്കെടുക്കും. ഈ ഉത്പന്നങ്ങളെല്ലാം ആരോഗ്യം, ശാസ്ത്രം, പ്രകൃതി എന്നിവയുടെ ഒരു അദ്വിതീയ മിശ്രിതമാണ്, ആയുര്‍വേദത്തിന്‍റെ വേരുകളോട് വിശ്വസ്തവുമാണ്.
അഭിമാനിക്കാവുന്ന ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന നിലയില്‍, തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ഒളിമ്പിക് ചാമ്പ്യന്മാര്‍ എത്തുന്നത് വളരെയധികം സന്തോഷം നല്‍കുന്നതായും അവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ അഭിമാനിക്കുന്നതായും അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എസ്. സംഭു പ്രസാദ് പറഞ്ഞു.
കായികതാരങ്ങളുടെ ഈ സഹകരണത്തിലൂടെയും അവരുടെ കഥകളിലൂടെയും വേദനയെ മറികടക്കാന്‍ കഴിയുമെന്ന വസ്തുത ഉയര്‍ത്തിക്കാട്ടാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മണി ഭഗവതീശ്വരന്‍ പറഞ്ഞു.
ഒരു കായികതാരമെന്ന നിലയില്‍ ശാരീരിക വേദന സഹിക്കണം, എന്നാല്‍ പ്രകടനം തുടരേണ്ടതുണ്ട്. വേദന മിക്കവാറും അസഹനീയമായ ദിവസങ്ങളില്‍, അമൃതാഞ്ജന്‍റെ പെയിന്‍ റിലീഫ്, പെയിന്‍ പാച്ച്, ബാക്ക് പെയിന്‍ റോള്‍ഓണ്‍ ഉല്പ്പന്നങ്ങള്‍ തന്‍റെ രക്ഷയ്ക്കെത്തി. തല്‍ക്ഷണവും നീണ്ടുനില്‍ക്കുന്നതുമായ ആശ്വാസം നല്‍കാന് 30 സെക്കന്‍ഡിനുള്ളില്‍ അമൃതാഞ്ജന്‍ സാധിക്കുന്നുണ്ട്, മീരാഭായ് ചാനു കൂട്ടിച്ചേര്‍ത്തു.
തീവ്രമായ പരിശീലന സെഷനു ശേഷമോ അല്ലെങ്കില്‍ മത്സരങ്ങള്‍ക്കിടയിലോ ഉണ്ടാകുന്ന വേദന വേഗത്തില്‍ മാറ്റി മികച്ച പ്രകടനം വീണ്ടെടുക്കുന്നതിന് അമൃതാഞ്ജന്‍റെ ജോയിന്‍റ് മസില്‍ സ്പ്രേ തന്നെ സഹായിക്കാറുണ്ടെന്ന് ഭജ്രംഗ് പൂനിയ പറഞ്ഞു.
Rate this item
(0 votes)
Last modified on Tuesday, 05 October 2021 07:35
Pothujanam

Pothujanam lead author

Latest from Pothujanam