Print this page

2023 ഡാക്കര്‍ റാലി: ആദ്യപത്തില്‍ ഇടം നേടി മൂന്ന് ഹോണ്ട റൈഡര്‍മാര്‍

2023 Dakar Rally: Three Honda riders finish in top ten 2023 Dakar Rally: Three Honda riders finish in top ten
കൊച്ചി: 2023 ഡാക്കര്‍ റാലിയുടെ അവസാന ഘട്ടവും (14ാം സ്റ്റേജ്) സൗദി അറേബ്യയില്‍ സമാപിച്ചപ്പോള്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം റൈഡര്‍മാര്‍. അല്‍ഹോഫൂഫിനും ദമാമിനും ഇടയില്‍ നടന്ന ഡാക്കര്‍ റാലിയോടെ, 2023 ലോക റാലി റെയ്ഡ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യറൗണ്ടിലെ 8.549 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയായി. ലോകത്തിലെ ഏറ്റവും കഠിനമേറിയ മോട്ടോര്‍സ്‌പോര്‍ട്‌സ് ഓഫ്‌റോഡ് മത്സരത്തിലൂടെ ചെങ്കടലിനെയും അറേബ്യന്‍ ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന തീരത്ത് നിന്ന് തീരത്തേക്കുള്ള യാത്രയും പൂര്‍ത്തിയാക്കി.
ഡാക്കര്‍ റാലിയുടെ ആകെയുള്ള 14 ഘട്ടവും പൂര്‍ത്തിയായപ്പോള്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്റെ ആകെയുള്ള നാല് റൈഡര്‍മാരില്‍ മൂന്ന് പേരും ആദ്യപത്തില്‍ ഇടം പിടിച്ചു. ചിലി റൈഡര്‍ പാബ്ലോ ക്വിന്റാനില്ല ഓവറോള്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍, ഫ്രഞ്ച് താരം അഡ്രിയന്‍ വാന്‍ ബെവെറന്‍ അഞ്ചാം സ്ഥാനത്തും, മറ്റൊരു ചിലി താരം ഹോസെ ഇഗ്നാസിയോ എട്ടാം സ്ഥാനത്തും എത്തി. മറ്റൊരു ടീമംഗമായ ഡാക്കര്‍ ജേതാവും അമേരിക്കന്‍ റൈഡറുമായ റിക്കി ബ്രബെക്ക് മൂന്നാം ഘട്ടത്തില്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.
ലോക റാലി റെയ്ഡ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത റൗണ്ട് മത്സരവും മിഡില്‍ ഈസ്റ്റ് മേഖലയിലാണ്. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് മൂന്ന് വരെ നടക്കുന്ന അബുദാബി ഡെസേര്‍ട്ട് ചലഞ്ചിനായി ഹോണ്ട മോണ്‍സ്റ്റര്‍ എനര്‍ജി ടീം തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam