Print this page

ജില്ലാതല സബ്ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

District level sub-junior hockey championship concluded District level sub-junior hockey championship concluded
മലപ്പുറം: ഊരകം നവോദയ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാ തല സബ്ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ മലപ്പുറം ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിനെ 2-0 പരാജയപ്പെടുത്തി ചെമ്മങ്കടവ് പി.എം.എസ്.എസ് സ്‌കൂള്‍ ജേതാക്കളായി.
ടീം ഹോക്കി മഞ്ചേരി മൂന്നാം സ്ഥാനം നേടി. വനിതാ വിഭാഗം ഫൈനലില്‍ ടൈം ബ്രേക്കറിലെ ഗോള്‍ഡന്‍ ഗോളില്‍ 7-8ന് ജി.എച്ച്.എസ്.എസ് പാങ്ങിനെ പരാജയപ്പെടുത്തി കടുങ്ങപുരം ജി.എച്ച്.എസ്.എസ് ജേതാക്കളായി. എം മാസ്‌ക് പാങ്ങിനാണ് മൂന്നാം സ്ഥാനം. ഊരകം നവോദയ പ്രിന്‍സിപ്പല്‍ ശ്രീലേഖ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. മലപ്പുറം ഹോക്കി പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍, സെക്രട്ടറി എം. ഉസ്മാന്‍, കോച്ചുമാരായ ജലീല്‍, റിയാസ്അലി, ഷാരുണ്‍, സജാദ് സാഹിര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ ഷാഹിദ് കെ.പി., റിസ്‌വാന്‍, മുജ്തബ, ഫഹദ്, മുര്‍തല, ഷദീദ്, മുസമ്മില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam