Print this page

കവിന്‍ ക്വിന്‍റല്‍ ഇഡിമിത്സു ഏഷ്യ ടാലന്‍റ് കപ്പ് 2022ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

Kavin Quintal Idimitsu will represent India in the 2022 Asia Talent Cup Kavin Quintal Idimitsu will represent India in the 2022 Asia Talent Cup
കൊച്ചി: 2021 ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിലെ എന്‍എസ്എഫ്250ആര്‍ വിഭാഗം ചാമ്പ്യനായ കവിന്‍ ക്വിന്‍റല്‍, 2022 ഇഡിമിത്സു ഏഷ്യ ടാലന്‍റ് കപ്പില്‍ (ഐഎടിസി) ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് ഇന്ത്യ സ്കൂട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രഖ്യാപിച്ചു. 16കാരനായ കവിന്‍റെ ആദ്യ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പാണിത്. ഏഷ്യ ടാലന്‍റ് കപ്പിന്‍റെ 2022 സീസണിലേക്ക് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഹോണ്ട റേസിങ് ഇന്ത്യയില്‍ നിന്നുള്ള ആറ് യുവ ഇന്ത്യന്‍ റൈഡര്‍മാരില്‍ കവിന്‍ ക്വിന്‍റലും ഉള്‍പ്പെട്ടിരുന്നു. പൂനെയില്‍ നിന്നുള്ള 15കാരനായ സര്‍ഥക് ശ്രീകാന്ത് ചവാന്‍, 13കാരനായ രക്ഷിത് എസ് ദവേ, 17 കാരനായ ജെഫ്രി, ശ്യാം ബാബു, ചെന്നൈയില്‍ നിന്നുള്ള 18കാരനായ വരുണ്‍ എസ് എന്നിവരായിരുന്നു മറ്റുള്ളവര്‍.
ഓസ്ട്രേലിയ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള 20 മുഴുവന്‍ സമയ റൈഡര്‍മാരാണ് 2022 ഇഡിമിത്സു ഏഷ്യ ടാലന്‍റ് കപ്പില്‍ മത്സരിക്കുന്നത്. ഇതില്‍ കവിന്‍ ഉള്‍പ്പെടെ 14 റൈഡര്‍മാരും പുതുമുഖങ്ങളാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പിന്‍റെ സ്റ്റോക്ക് 165 സിസി വിഭാഗത്തില്‍ മത്സരിച്ച് 2017ലാണ് കവിന്‍ പ്രൊഫഷണല്‍ റേസിങ് രംഗത്തെത്തിയത്. ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്എഫ്250ആര്‍ ക്ലാസിന്‍റെ 2019, 2020 ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഫെബ്രുവരി 25, 26 തീയതികളില്‍ ലോസെയില്‍ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ പ്രീ-സീസണ്‍ ടെസ്റ്റോടെ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ ആറ് റൗണ്ടുകളിലായി 12 റേസുകളാണുള്ളത്. മാര്‍ച്ച് ആദ്യം ഖത്തര്‍ ഗ്രാന്‍ഡ്പ്രീക്കൊപ്പമാണ് ആദ്യ റൗണ്ട് നടക്കുക.
ഈ വര്‍ഷം ചാമ്പ്യന്‍ഷിപ്പ് നേടി ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പില്‍ കവിന്‍ ക്വിന്‍റല്‍ ഇതിനകം തന്നെ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് പുതിയ നേട്ടത്തെ കുറിച്ച സംസാരിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് പ്രഭു നാഗരാജ് പറഞ്ഞു. മുന്‍ ഗ്രാന്‍ഡ്പ്രീ റൈഡര്‍ തദയുകി ഒകഡയുടെ വിദഗ്ധ പരിശീലനത്തിലൂടെ കവിന്‍ തന്‍റെ അരങ്ങേറ്റ അന്താരാഷ്ട്ര മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റേസിങ് ലോകത്ത് എന്‍റെ പേര് അടയാളപ്പെടുത്തുക എന്നത് എന്‍റെ സ്വപ്നമായിരുന്നുവെന്ന് കവിന്‍ ക്വിന്‍റല്‍ പറഞ്ഞു. ഒരു റേസര്‍ എന്ന നിലയില്‍ എന്‍റെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും ഇത്രയും മികച്ച ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്തതിനും ഹോണ്ട ടു വീലേഴ്സ് ഇന്ത്യക്കും, പരിശീലകനും, ടീമിനും, സ്പോണ്‍സര്‍മാര്‍ക്കും നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്നും കവിന്‍ കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam