Print this page

ഫോര്‍മുല വണ്‍: ലോകചാംപ്യനാകുന്ന ആദ്യ ഡച്ച് ഡ്രവറായി മാക്‌സ് വെര്‍സ്റ്റപ്പന്‍

Formula One: Max Verstappen becomes first Dutch driver to become world champion Formula One: Max Verstappen becomes first Dutch driver to become world champion
അവസാന ലാപ്പ് ഷൂട്ട് ഔട്ടില്‍ പുത്തന്‍ ടയറുകളുടെ കരുത്തില്‍ ഹാമില്‍ട്ടനെ ഞെട്ടിച്ച് വെര്‍സ്റ്റപ്പന്റെ വിജയം. പതിനേഴാം വയസ്സില്‍ ഫോര്‍മുല വണ്ണിലെത്തിയ വെര്‍സ്റ്റാപ്പന്റെ ആദ്യ ചാംപ്യന്‍ഷിപ്പാണിത്. അബുദാബി ഗ്രാന്‍പ്രീയുടെ അവസാനലാപ്പിൽ ലൂയിസ് ഹാമില്‍ട്ടനെ പിന്തള്ളിയാണ് മാക്‌സ് വെര്‍സ്റ്റപ്പന്‍ കിരീടം ഉറപ്പിച്ചത്.
സീസണിലെ അവസാനഗ്രാന്‍പ്രീയുടെ തുടക്കം മുതൽ തന്നെ കൂട്ടിയിടിയില്‍ നിന്ന് ഒഴിഞ്ഞു ലൂയിസ് ഹാമില്‍ട്ടന്‍ മുന്നിലായിരുന്നു.വഴിമുടക്കാൻ ശ്രമിച്ച സെര്‍ജിയോ പെരെസിനെയും പിന്തള്ളി ഹാമില്‍ട്ടന്‍ തുടര്‍ച്ചയായ എട്ടാം ലോക കിരീടം ഉറപ്പിച്ച് അവസാന സെക്ടറിലേക്ക് കടന്നു . എന്നാൽ 53ആം ലാപ്പില്‍ വില്ല്യംസിന്റെ കാര്‍ അപകടത്തില്‍ പെട്ടത് വെര്‍സ്റ്റപ്പന് അപ്രതീക്ഷിത അവസരമായി. സേഫ്റ്റി കാര്‍ എത്തിയതിന് പിന്നാലെയുള്ള ആശയക്കുഴപ്പത്തിനിടയില്‍ പിറ്റ് സ്റ്റോപ്പിന് മുതിര്‍ന്ന മെഴ്‌സിഡീസ് തന്ത്രം വിജയിച്ചു.
ഏഴ് ലോകകിരീടങ്ങൾ കരസ്ഥമാക്കിയ മൈക്കല്‍ ഷുമാക്കറുടെ റെക്കോര്‍ഡ് മറികടക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam