Print this page

എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ നിന്ന് നീക്കി

NCB official Sameer Wankhede has been removed from a drug case involving Aryan Khan NCB official Sameer Wankhede has been removed from a drug case involving Aryan Khan
മുംബൈ:ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ ഇതുവരെ അന്വേഷണം നടത്തിയിരുന്ന എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ നീക്കി. കേസിൽ ഇനി അന്വേഷണം നടത്തുക മുതിർന്ന പൊലീസ് ഓഫീസർ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം . മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ ഉൾപ്പെട്ട കേസ് അടക്കം സമീർ വാങ്കഡെ അന്വേഷിക്കുന്ന മറ്റ് ആറ് കേസുകളും ഇനി സഞ്ജയ് സിംഗ് ആയിരിക്കും അന്വേഷിക്കുക. കേസിൽ നിന്ന് ഒഴിവാക്കാൻ എട്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണം നിലനിൽക്കെയാണ് സമീർ വാങ്കഡെയെ അന്വേഷണത്തിൽ നിന്ന് നീക്കിയത്.
താൻ ആവശ്യപ്പെട്ടത് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നായിരുന്നുവെന്ന്, സമീർ വാങ്കഡെയ്ക്കെതിരെ തുടർച്ചയായി ആരോപണം ഉന്നയിച്ചിരുന്ന എൻസിപി നേതാവ് കൂടിയായ നവാബ് മാലിക്ക് ട്വീറ്റ് ചെയ്തു. അതേസയം ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥരോ നിലവിലുള്ള സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെ എൻസിബി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിൽ നിന്ന് മാറ്റിയതിന് പിന്നാലെ തന്നെ എവിടെ നിന്നും പുറത്താക്കിയിട്ടില്ലെന്നാണ് എൻഡിടിവിയോട് സമീർ വാങ്കഡെ പ്രതികരിച്ചത്.
''എന്നെ എവിടെ നിന്നും മാറ്റിയിട്ടില്ല, അന്വേഷണം കേന്ദ്ര ഏജൻസിയായ സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഞാൻ റിട്ട് ഹർജി നൽകിയിരുന്നു'' - വാങ്കഡെ എൻഐഎയോട് പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam