Print this page

ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളൂരുവിലെ ഇസ്ട്രാക് ക്യാംപസിൽ എത്തിയ പ്രധാനമന്ത്രി ചന്ദ്രയാന്‍ 3 വിജയശില്‍പികളെ നേരിട്ട് അഭിനന്ദിച്ചു. ശാസ്ത്ര നേട്ടത്തിൽ അഭിമാനമെന്നും ഓ​ഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേ ആയി ആചരിക്കുമെന്നും നരേന്ദ്രമോദി പ്രഖ്യാപിച്ചു. ചന്ദ്രയാൻ 3 ഇറങ്ങിയ ഇടത്തിന് ശിവശക്തി എന്ന പേര് നൽകുകയും ശിവശക്തി പോയിന്റ് ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമെന്നും മോദി വ്യക്തമാക്കി. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് സന്ദർഭത്തിൽ വിദേശപര്യടനത്തിലായതിനാൽ എത്താനാകാത്തതിനാൽ പ്രധാനമന്ത്രി തിരിച്ച് ആദ്യം ബെംഗളുരുവിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയായിരിക്കുന്നു. 
Rate this item
(0 votes)
Author

Latest from Author