Print this page

സിബിഐ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

The court will pronounce its verdict on Manish Sisodia's bail plea in the CBI case today The court will pronounce its verdict on Manish Sisodia's bail plea in the CBI case today
സിബിഐ കേസിൽ ജാമ്യം ലഭിക്കും എന്ന് വ്യക്തമായതോടെ കേന്ദ്രം നടത്തിയ ഗൂഢാലോചനയാണ് ഇഡിയുടെ അറസ്റ്റ് എന്ന് കെജരിവാൾ ആരോപിച്ചിരുന്നു
ദില്ലി: മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദില്ലിയിലെ സി.ബി.ഐ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.നേരത്തെ ഹർജിയിൽ സിബിഐയുടെ മറുപടി കോടതി തേടിയിരുന്നു. അതെ സമയം ഇന്നലെ മദ്യനയത്തിലെ ഇഡി കേസിൽ സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. സിബിഐ കേസിൽ ജാമ്യം ലഭിക്കും എന്ന് വ്യക്തമായതോടെ കേന്ദ്രം നടത്തിയ ഗൂഢാലോചനയാണ് ഇഡിയുടെ അറസ്റ്റ് എന്ന് കെജരിവാൾ ആരോപിച്ചിരുന്നു
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam